സിഡ്‌നിയിലെ ഹൗസിംഗ് വിപണി നിരന്തരം മാറുന്നു; സിഡ്‌നിയിലെ വീട് വിലവര്‍ധനവിന് ലോകത്തില്‍ നാലാം സ്ഥാനം; മൂന്ന് വര്‍ഷത്തിനുള്ളില്‍ 45 ശതമാനം വിലക്കയറ്റമുണ്ടായി; വിലക്കയറ്റത്തിന് പ്രധാന ഹേതു വിദേശനിക്ഷേപം

സിഡ്‌നിയിലെ  ഹൗസിംഗ് വിപണി നിരന്തരം മാറുന്നു; സിഡ്‌നിയിലെ വീട് വിലവര്‍ധനവിന് ലോകത്തില്‍ നാലാം സ്ഥാനം; മൂന്ന് വര്‍ഷത്തിനുള്ളില്‍ 45 ശതമാനം വിലക്കയറ്റമുണ്ടായി; വിലക്കയറ്റത്തിന് പ്രധാന ഹേതു വിദേശനിക്ഷേപം

ലോകത്തിലെ ഏറ്റവും അസ്ഥിരമാകുന്ന വീടുവിപണി സിഡ്‌നിയാണെന്നാണ് യുബിഎസ് ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് ബബിള്‍ ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ഇവിടുത്തെ ഹൗസിംഗ് വിലവര്‍ധനവിന് ലോകത്തില്‍ നാലാംസ്ഥാനമാണുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ വീട് വിലകളില്‍ 45 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.ലോകത്തില്‍ വീട് വിലവര്‍ധനവിന്റെ കാര്യത്തില്‍ ലണ്ടനും സ്‌റ്റോക്ക്‌ഹോമും കഴിഞ്ഞാണ് സിഡ്‌നിക്ക് സ്ഥാനമുള്ളത്. അമിതമൂല്യമുള്ള ഹൗസിംഗ് മാര്‍ക്കറ്റുകളുടെ കാര്യത്തില്‍ സിഡ്‌നിക്ക് മുകളിലാണ് സ്ഥാനം. ഹൗസിംഗ് ബബിള്‍ ഏറ്റവും അപകടകരമായ തോതിലുള്ള ലോകത്തിലെ 18 നഗരങ്ങളെയാണ് ഈ ഇന്‍ഡെക്‌സിനായി യുബിഎസ് വിലയിരുത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകളെയാണ് ഇതിന്റെ ഭാഗമായി വിശകലന വിധേയാക്കിയിരിക്കുന്നത്.


സിഡ്‌നിയെ ലക്ഷ്യമാക്കി ധാരാളം വിദേശനിക്ഷേപകര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയതോടെയാണ് സിഡ്‌നിയിലെ വീട് വിപണി അമിതമായി ചൂട് പിടിക്കാന്‍ തുടങ്ങിയതെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2012 വരെ ഏഷ്യ പസിഫിക്കില്‍ ഏറ്റവും റിസ്‌ക് കുറഞ്ഞ ഹൗസിംഗ് മാര്‍ക്കറ്റെന്ന പദവിയില്‍ നിന്നാണ് സിഡ്‌നിക്കീ പതനമുണ്ടായിരിക്കുന്നത്. സിഡ്‌നിയിലെ വീടുകളുടെ കാര്യത്തില്‍ ചൈനക്കാരില്‍ നിന്നും വന്‍ ഡിമാന്‍ഡും എന്നാല്‍ സപ്ലൈയില്‍ വന്‍ കുറവുമാണെന്നത് കടുത്ത പ്രശ്‌നമവും വിലക്കയറ്റവുമുണ്ടാക്കുന്നുവെന്നാണ് ഇന്‍ഡെക്‌സ് ചൂണ്ടിക്കാട്ടുന്നത്.

അമിത മൂല്യമുള്ള ഹൗസിംഗ് മാര്‍ക്കറ്റിനെക്കുറിച്ച് ആശങ്കകളേറെയുണ്ടെന്നാണ് സൂചന.സപ്ലൈയിലെ അമിതമായ വര്‍ധവ്, ഉയര്‍ന്ന പലിശ നിരക്ക്, തുടങ്ങിയവ മൂലം ഇവിടങ്ങളില്‍ ഒരു കറക്ഷന്‍ ഏത് സമയവും എങ്ങനെയും സംഭവിക്കാമെന്നും മുന്നറിയിപ്പുണ്ട്.സിഡ്‌നിയിലെ പ്രോപ്പര്‍ട്ടി വിലകളില്‍ തിരുത്തല്‍ അതിന്റെ മൂര്‍ധന്യത്തിലെത്തിയത് 2015ന്റെ രണ്ടാം പകുതിയിലായിരുന്നു. എന്നാല്‍ 2016ല്‍ വിലവര്‍ധനാ നിരക്ക് കുറയുകയായിരുന്നു.2017ലെ പ്രവണതകളുടെ ചിത്രം തെളിഞ്ഞ് വരുന്നതേയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.


Other News in this category4malayalees Recommends