ബ്ലോഗ് എഴുത്തിലെ വിമര്‍ശനങ്ങളേയും വിവാദങ്ങളേയും മോഹന്‍ലാല്‍ ; നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗെഴുതാനാകില്ല..

A system error occurred.

ബ്ലോഗ് എഴുത്തിലെ വിമര്‍ശനങ്ങളേയും വിവാദങ്ങളേയും മോഹന്‍ലാല്‍ ; നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗെഴുതാനാകില്ല..
ബ്‌ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും മനസ് തുറന്ന് മോഹന്‍ലാല്‍.

നോട്ട് നിരോധന വിഷയത്തില്‍ ഉള്‍പ്പെടെ മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട് .എന്നാല്‍ ഈ വിവാദങ്ങളെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെയാണ്.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

ഉത്സവം, സിനിമ, വ്യക്തിപരമായ കാര്യങ്ങള്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ബ്ലോഗെഴുതാറുണ്ട്. ഒരു ബ്ലോഗ് എഴുതുമ്പോള്‍ ഞാന്‍ എവിടെ ഇരിക്കുന്നു, ആരാണ് സുഹൃത്തുക്കള്‍ എന്താണ് നമ്മുടെ അന്തരീക്ഷം ഇതെല്ലാം ബന്ധപ്പെട്ടിരിക്കും. ഇതിന്റെ പ്രത്യാഘാതം എന്തെന്ന് അറിയില്ല. ഏതെങ്കിലും വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്ത ആളല്ല ഞാന്‍. കേട്ടകാര്യങ്ങളില്‍ നിന്ന് എന്ത് മനസ്സിലാക്കിയോ അത് വച്ച് എഴുതുന്നു അത്രേയുള്ളു.

അവിടിരുന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി സംസാരിക്കുന്നത് ഞാന്‍ കേട്ടു. അന്ന് ആര്‍മി സിനിമയുടെ സെറ്റിലാണ്. മഹാജന്‍ ഗാര്‍ഡ്‌സ് എന്ന ഇന്ത്യന്‍ ആര്‍മിയുടെ സ്ഥലം. അവിടെ മുഴുവന്‍ പാമ്പുകളാണ്. ഉഗ്രവിഷമുള്ള ഡെസേര്‍ട്ട് സ്‌നേക്‌സ്. ഇതിനു അകത്തിരുന്നാണ് പട്ടാളക്കാര്‍ യുദ്ധം ചെയ്യുന്നത്. ഇവിടെ എത്രപേരെ പാമ്പ് കടിച്ചിട്ടുണ്ടാകാം. ചിലപ്പോള്‍ സെറ്റില്‍ തന്നെ ചില സാധനങ്ങള്‍ മാറ്റുമ്പോള്‍ പാമ്പ് ഇഴഞ്ഞ് പോകുന്നത് കാണാം. അതിനെയെല്ലാം മരുന്ന് ഒഴിച്ചാണ് മാറ്റിയിരുന്നത്. അങ്ങനെയൊരു സ്ഥലത്ത് ഇരുന്ന് ആര്‍മിയില്‍ ഉള്ള കുറേപ്പേര്‍ ഡിമൊണട്ടൈസേഷനെക്കുറിച്ച് സംസാരിച്ചു.

ആദ്യമായി അവര്‍ പറഞ്ഞത് കാശ്മീര്‍ ഏരിയയില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറഞ്ഞു എന്നാണ്. ഞാനും അവിടെ പോയി ഷൂട്ട് ചെയ്ത ആളാണ്. അതൊക്കെ ആലോചിച്ചു. ഇപ്പോള്‍ അവിടെ പട്ടാളക്കാരെ കല്ലെറിയാറില്ല. ഇന്ത്യന്‍ ആര്‍മിയിലെ ആളുകള്‍ക്ക് നേരെ മൂത്രം ബക്കറ്റില്‍ നിറച്ച് സ്ത്രീകള്‍ തലയില്‍ ഒഴിക്കാറുണ്ട്. അതു പലതും ആലോചിച്ചപ്പോള്‍ സര്‍ക്കാര്‍ നടപടി ശരിയാണെന്ന് തോന്നി. ഇങ്ങനെയുളള ചിലകാര്യങ്ങള്‍ കൊണ്ട് ഇന്ത്യയ്ക്ക് നല്ലത് സംഭവിച്ചെങ്കില്‍ അത് നല്ല കാര്യമാണ്. ഈ ബ്ലോഗ് വിഷയത്തില്‍ പ്രതികരിച്ചവരാരും അവിടെ പോയിട്ടില്ലാത്ത ആളുകളാണ്.

ഞാനും ക്യൂ നില്‍ക്കുന്ന വ്യക്തിയാണ്. വിദേശത്ത് പോയാല്‍ നമ്മള്‍ ചില സാഹചര്യങ്ങളില്‍ ക്യൂ നില്‍ക്കുക തന്നെ വേണം. ഇന്ത്യയില്‍ മാത്രമേ ക്യൂ നില്‍ക്കാന്‍ സാധിക്കാത്ത ആളുകളേ കാണാറുള്ളു. ബാങ്കിലായാലും ബേക്കറിയിലായാലും നമ്മള്‍ ക്യൂ നില്‍ക്കാറില്ലേ. അതില്‍ നിന്ന് എനിക്ക് തോന്നിയകാര്യം ഞാനെഴുതി.

പലപ്പോഴും എഴുതിയത് മുഴുവന്‍ വായിക്കാതെ ചില ആളുകള്‍ പ്രതികരിക്കും. അതാണ് ബ്ലോഗുകളില്‍ കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വരുന്നത്. ഞാനൊരു സാമ്പത്തിക വിദഗ്ധനോ കക്ഷി രാഷ്ട്രീയക്കാരനോ അല്ല. എല്ലാവരോടും സൗഹൃദം പുലര്‍ത്തുന്ന ആളാണ്. ഞാന്‍ എഴുതുമ്പോള്‍ മാത്രം ഇതു കുഴപ്പമായി മാറുന്നത് എങ്ങനെയെന്നറിയില്ല.

നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗെഴുതാന്‍ സാധിക്കില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ബ്ലോഗ് എഴുതുന്നു. ചിലര്‍ അനുകൂലിക്കും ചിലര്‍ ചീത്ത പറയും. എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടവുമില്ല. നല്ലത് പറഞ്ഞവരെക്കുറിച്ചോര്‍ത്ത് സന്തോഷവുമില്ല. അതല്ലേ നല്ലത്.

Other News in this category4malayalees Recommends