ഒമാനില്‍ ലഘുപാനീയങ്ങള്‍ക്ക് അമ്പത് ശതമാനം എക്‌സൈസ് തീരുവ

A system error occurred.

ഒമാനില്‍ ലഘുപാനീയങ്ങള്‍ക്ക് അമ്പത് ശതമാനം എക്‌സൈസ് തീരുവ
മസ്‌ക്കറ്റ്: ശീതള പാനീയങ്ങള്‍ക്ക് എക്‌സൈസ് തീരുവ ഏര്‍പ്പെടുത്താന്‍ 2017ലേക്കുളള ബജറ്റില്‍ നിര്‍ദേശം. അമ്പത് ശതമാനം നികുതി ഈടാക്കാനാണ് നീക്കം. ഈ നടപടിയിലൂടെ ഇവയുടെ വില ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

സര്‍ക്കാരിന്റെ വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയിലും ഇത്തരം പാനീയങ്ങള്‍ക്ക് എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ലഘുപാനീയങ്ങള്‍ക്കുളള ആവശ്യത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനുളള പ്രധാന കാരണങ്ങളിലൊന്നും ഇത്തരം പാനീയങ്ങളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഏതായാലും അമിതമായി വളര്‍ന്ന പാനീയ വിപണിയ്ക്ക് പുതിയ നികുതി നിര്‍ദേശം കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന കാര്യം ഉറപ്പാണ്.
Other News in this category4malayalees Recommends