കുട്ടികള്‍ മയക്കുമരുന്ന് കെണിയില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് രക്ഷിതാക്കളോട് ഒമാന്‍ അധികൃതര്‍

A system error occurred.

കുട്ടികള്‍ മയക്കുമരുന്ന് കെണിയില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് രക്ഷിതാക്കളോട് ഒമാന്‍ അധികൃതര്‍
മസ്‌ക്കറ്റ്: രാജ്യത്തെ മയക്കുമരുന്ന് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് രംഗത്ത്. യുവാക്കളാണ് പ്രധാനമായും മയക്കുമരുന്ന് ലോബിയുടെ ഇരകളെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന് ലോബികളുടെ പിടിയില്‍ അകപ്പെടുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുളളതായും ചൂണ്ടിക്കാട്ടുന്നു.

മയക്കുമരുന്ന് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സുല്‍ത്താനേറ്റില്‍ ഒരു ബസ് പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. മയക്കമരുന്ന് ഇടപാടുകാര്‍ സഞ്ചരിക്കുന്നത് എങ്ങനെയെന്നതടക്കമുളള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കും. ഇവര്‍ മയക്കുമരുന്നുകള്‍ ഷൂവിലും മറ്റും ഒളിപ്പിച്ചിരിക്കുന്നതും മരുന്നായും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളായും ഇത് കൊണ്ടു നടക്കുന്നതും വിവരിക്കും. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായി ചില ശസ്ത്രക്രിയകള്‍ തന്നെ ഇവര്‍ നടത്താറുമുണ്ട്. കളിപ്പാട്ടങ്ങളിലൂടെയും ഇത് കടത്തുന്നു.
Other News in this category4malayalees Recommends