ഒരു ഉടലും രണ്ടു തലയുമായി സയാമീസ് ഇരട്ടകളുടെ ജനനം ; ഒരു തല വേര്‍പെടുത്തിയാല്‍ കുഞ്ഞ് മരിക്കുമോ എന്ന ആശങ്കയില്‍ ഡോക്ടര്‍മാര്‍

A system error occurred.

ഒരു ഉടലും രണ്ടു തലയുമായി സയാമീസ് ഇരട്ടകളുടെ ജനനം ; ഒരു തല വേര്‍പെടുത്തിയാല്‍ കുഞ്ഞ് മരിക്കുമോ എന്ന ആശങ്കയില്‍ ഡോക്ടര്‍മാര്‍
ഒരു ഉടലും രണ്ടു തലയുമായി ജനിച്ച സയാമീസ് ഇരട്ടകള്‍ മെക്‌സിക്കോയിലെ ഡോക്ടര്‍മാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.കുട്ടികള്‍ സയാമിസ് ഇരട്ടകളാണെങ്കിലും രണ്ടു ശരീരമില്ല.ഏതെങ്കിലും ഒരു തല മാത്രമേ ഉടലില്‍ നിലനിര്‍ത്താനും കഴിയൂ.അങ്ങനെ ഒരു തല വേര്‍പെടുത്തിയാല്‍ കുഞ്ഞിന് അത്യാഹിതം സംഭവിക്കുമോ എന്ന ആശങ്കയും ഡോക്ടര്‍മാര്‍ക്കുണ്ട് .ഈ രണ്ടു തലയ്ക്കും ആരോഗ്യമുള്ള തലച്ചോറുണ്ട് .രണ്ടുകുട്ടികളെന്ന പോലെ കരയുകയും ചിരിക്കുകയും ചെയ്യുന്നു.എന്നാല്‍ ഒന്നുപേക്ഷിക്കാതെ ആരോഗ്യം രക്ഷിക്കാനുമാകില്ല.

ലക്ഷത്തില്‍ ഒരു പ്രസവമാണ് സയാമീസ് ഇരട്ടകള്‍ പ്രസവിക്കാനുള്ള സാധ്യതയുള്ളൂ.എന്നാല്‍ ഒരുടലും രണ്ടു തലയുമായി പിറക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.രണ്ടുലക്ഷത്തിലൊന്ന് മാത്രമാണ് ഇതിനുള്ള സാധ്യത.ശരീരം ആവശ്യപ്പെടുന്നത് അനുസരിച്ച് പ്രതികരിക്കാനാവാതെ വരുന്നതിനാല്‍ ഇത്തരം സയാമീസ് ഇരട്ടകള്‍ അധികകാലം ജീവിച്ചിരിക്കാറില്ല.ഇത്തരം സംഭവങ്ങളില്‍ 40 ശതമാനത്തിലും കുട്ടികള്‍ പ്രസവത്തോടെ മരിക്കുകയാണ് പതിവ്.35 ശതമാനത്തോളം ഒന്നോ രണ്ടോ ദിവസത്തിനകവും.എന്നാല്‍ മെക്‌സിക്കോയിലെ ഈ സയാമീസ് ഇരട്ടകള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നതാണ് വസ്തുത.അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുകയാണ് മാതാപിതാക്കള്‍.

Other News in this category4malayalees Recommends