നിര്‍മാണമേഖലയിലെ ഒമാന്‍വത്ക്കരണം പത്ത്ശതമാനമാക്കി കുറയ്ക്കണമെന്ന് നിര്‍ദേശം

A system error occurred.

നിര്‍മാണമേഖലയിലെ ഒമാന്‍വത്ക്കരണം പത്ത്ശതമാനമാക്കി കുറയ്ക്കണമെന്ന് നിര്‍ദേശം
മസ്‌ക്കറ്റ്: നിര്‍മാണ മേഖലയിലെ ഒമാന്‍ വത്ക്കരണം മുപ്പത് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി കുറയ്ക്കണമെന്ന് നിര്‍ദേശം. തൊഴില്‍ നിയമത്തില്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. 2017 ബജറ്റിലെ നിര്‍മാണ മേഖലയിലെ ചെലവ് 1.2 ബില്യന്‍ റിയാലാണ്. 2016ലെ പേയ്‌മെന്റുകളും കുടിശികയും മറ്റും നല്‍കാന്‍ വേണ്ടിയാണ് ഇത്.

ഒമാന്‍വത്ക്കരണം പത്ത് ശതമാനമാക്കുന്നതോടെ ഇപ്പോഴത്തേതിനെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടക്കും. ഇപ്പോഴത്തെ നിയമങ്ങള്‍ മൂലമാണ് പ്രവാസികള്‍ ഒളിച്ചും മറഅറും ജോലി ചെയ്യുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം കാരണം ആവശ്യത്തിന് പണിക്കാരെ നിയമിക്കാനാകെ വരുമ്പോള്‍ ഇവര്‍ ഇത്തരത്തില്‍ ഉളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒമാന്‍വത്ക്കരണം പാലിക്കാനാകാതെ വരികയും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുളളത്.


നിര്‍മാണ മേഖല ആട്ടോമാറ്റിക് ആകുകയും നൈപുണ്യ തൊഴില്‍ ഒമാനികള്‍ക്ക ് കൂടുതല്‍ ആകര്‍ഷകമാകുകയും വേണം. കായിക ജോലികള്‍ പലപ്പോഴും ഒമാനികള്‍ക്ക് അത്ര ആകര്‍ഷകമല്ല. അത് കൊണ്ട് തന്നെ സ്വകാര്യമേഖല കൂടുതല്‍ സാങ്കേതികതയില്‍ ഊന്നല്‍ നല്‍കുകയും നൈപുണ്യമുളള തൊഴിലാളികളെ ആവശ്യപ്പെടുകയും വേണം. ഇതിലൂടെ ഒമാനികള്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാക്കാനാകും.
Other News in this category4malayalees Recommends