യൂണിയന്‍ വിട്ട് പോകുമെന്ന തെരേസയുടെ ഉറച്ച പ്രഖ്യാപനത്തെ തുടര്‍ന്ന് പൗണ്ട് വില വീണ്ടും ഇടിഞ്ഞു; യുഎസ് ഡോളറിനെതിരെ ഒരു സെന്റ് താഴ്ചയുണ്ടായി 1.21 ഡോളറിലെത്തി; യൂറോക്കെതിരെയുള്ള വില 1.15 യൂറോയിലെത്തി; യൂണിയന്‍ വിടുന്നത് രാജ്യത്തിന് ഗുണകരമെന്ന് തെരേസ

A system error occurred.

യൂണിയന്‍ വിട്ട് പോകുമെന്ന തെരേസയുടെ ഉറച്ച പ്രഖ്യാപനത്തെ തുടര്‍ന്ന് പൗണ്ട് വില വീണ്ടും ഇടിഞ്ഞു; യുഎസ് ഡോളറിനെതിരെ ഒരു സെന്റ് താഴ്ചയുണ്ടായി 1.21 ഡോളറിലെത്തി; യൂറോക്കെതിരെയുള്ള വില 1.15 യൂറോയിലെത്തി;  യൂണിയന്‍ വിടുന്നത് രാജ്യത്തിന് ഗുണകരമെന്ന് തെരേസ
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും ഉറപ്പായും വിട്ട് പോകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചതിന് ശേഷം ഇപ്പോഴിതാ പൗണ്ട് വില അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതനുസരിച്ച് പൗണ്ട് യുഎസ് ഡോളറിനെതിരെ ഒരു സെന്റ് താഴ്ചയുണ്ടായി 1.21 ഡോളറിലെത്തിയിരിക്കുകയാണ്.യൂറോയ്‌ക്കെതിരെയുള്ള വില 1.15 യൂറോയായി താഴ്ന്നിരിക്കുകയാണ്. ബ്രിട്ടനെ യൂണിയന് പുറത്തേക്ക് കൊണ്ടു പോകാന്‍ തെരേസയ്ക്ക് പദ്ധതിയൊന്നുമില്ലെന്ന വിമര്‍ശകരുടെ അഭിപ്രായപ്രകടനത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് രാജ്യം യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റ് വിടാനൊരുങ്ങുകയാണെന്ന് തെരേസ ഉറപ്പിച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇതാദ്യമായിട്ടാണ് പൗണ്ട് വില ഇത്രയും ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്.

ഇതിന് പുറമെ യൂണിയനില്‍ നിന്നും കഴിയുന്നതും വേഗം വിട്ട് പോയി രാജ്യത്തിന്റെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ തിരിച്ച് പിടിച്ച് യൂണിയനില്‍ നിന്നുള്ള കുടിയേറ്റത്തിന് വിരാമമിടുമെന്നും തെരേസ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഇമിഗ്രേഷന്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ജൂണ്‍ 23ലെ റഫറണ്ടത്തില്‍ ബ്രിട്ടീഷ് ജനത ബ്രെക്‌സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തതെന്നും തെരേസ പ്രഖ്യാപിച്ചിരുന്നു. സ്‌കൈന്യൂസില്‍ സോഫി റിഡ്ജിന്റെ സണ്‍ഡേ പ്രോഗ്രാമിന് നല്‍കിയ അഭിമുഖത്തിലാണ് യൂണിയന്‍ വിടാനുള്ള തീരുമാനം എത്രയും വേഗം നടപ്പിലാക്കുമെന്ന് തെരേസ ഉറപ്പിച്ച് പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് അധികം വൈകാതെ പൗണ്ട് വില ഇടിയുകയുമായിരുന്നു.

യൂണിയന്‍ വിടാനുള്ള തന്റെ സമീപനത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ തെരേസ് സെന്‍ട്രല്‍ ലണ്ടനില്‍ ഇന്നലെ നടത്തിയ ഒരു പ്രസംഗത്തില്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. താന്‍ കടുത്തരീതിയില്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനെ എന്തോ കുറ്റകൃത്യമെന്നോണമാണ് ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും എന്നാല്‍ ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നും തെരേസ പറയുന്നു. ബ്രെക്‌സിറ്റ് വേളയില്‍ താന്‍ ഹാര്‍ഡ്, സോഫ്റ്റ് തുടങ്ങിയ പദങ്ങളെ താന്‍ സ്വീകരിക്കുന്നില്ലെന്നും പകരം യുകെയ്ക്ക് ഏറ്റവുമധികം പുരോഗതിയും വളര്‍ച്ചയും നല്ല ഭാവിയുമേകുന്ന ഡീല്‍ നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും തെരേസ പറയുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് കടക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തിന് യൂണിയന് പുറത്തുള്ള മറ്റ് നിരവധി രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും അതിലൂടെ പുരോഗതി പ്രാപിക്കാമെന്നും തെരേസ ഉറപ്പ് നല്‍കുന്നു. യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും വിട്ട് പോകുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഘടനയും വ്യാപാരവും തകരുമെന്ന ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ വാദത്തെ തെരേസ തള്ളിക്കളയുന്നുണ്ട്. എന്നാല്‍ മറിച്ച് സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്ത് കടക്കുന്നതോടെ യുകെയ്ക്ക് കൂടുതല്‍ വ്യാപാര ബന്ധങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും അതിലൂടെ വ്യാപാരവും സമ്പദ് വ്യവസ്ഥയും വളരുമെന്നുമാണ് തെരേസ പറയുന്നത്.

Other News in this category4malayalees Recommends