ഒന്നിലേറെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ; 900ത്തിലേറെ സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു !

A system error occurred.

ഒന്നിലേറെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ; 900ത്തിലേറെ സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു !
ഒന്നിലധികം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സൗദിയില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി.വിവാഹ മോചനം മൂലമുള്ള പ്രശ്‌ന പരിഹാരത്തിനാണ് ഈ ഗ്രൂപ്പ്.അവിവാഹിതരായ മുതിര്‍ന്ന സ്ത്രീകള്‍ക്കും ഇതില്‍ അംഗമാകാം.പോളിഗമി എന്നാണ് ഗ്രൂപ്പിന്റെ പേര് .ഒന്നിലധികം വിവാഹം കഴിക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമത്രെ!രാജ്യത്ത് ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നു.ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം.900 സ്ത്രീകള്‍ ഈ ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.ഇവരില്‍ കൂടുതലും വിവാഹ മോചിതരാണ്.വിവാഹം കഴിക്കാത്തവരുമുണ്ട് .പുരുഷന്മാരുടെ രണ്ടാമത്തെ ഭാര്യയാകാന്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണ് ഇവര്‍ പറയുന്നത് .ഗ്രൂപ്പില്‍ സിറിയ,ബംഗ്ലാദേശ്,ചൈന,പാകിസ്താന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട് .വയസും ഉയരവും ഭാരവും ഗോത്രവും സൗന്ദര്യവും പെണ്‍കുട്ടി ഗ്രൂപ്പില്‍ എഴുതും.18 വയസ്സു മുതല്‍ 55 വയസ്സുവരെയുള്ളവരാണ് ഗ്രൂപ്പിലുള്ളത് .അനുയോജ്യ പുരുഷന്മാരെ കണ്ടെത്തി ഉടന്‍ വിവാഹം നടത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.അറബി രാജ്യങ്ങളില്‍ വിവാഹം പുരുഷന്മാര്‍ക്ക് ചിലവേറും.മെഹര്‍ നല്‍കുന്നതാണ് കാരണം.ഈ ഗ്രൂപ്പ് ചിലര്‍ക്കെങ്കിലും ആശ്വാസമാകും.

Other News in this category4malayalees Recommends