കടലില്‍ വീണത് ആഴമേറിയ സ്ഥലത്ത് ; ലൈഫ് ഗാര്‍ഡ് ഇല്ലായിരുന്നെങ്കില്‍ ഫഹദും നമിതയും മുങ്ങി താന്നേനെ ....

A system error occurred.

കടലില്‍ വീണത് ആഴമേറിയ സ്ഥലത്ത് ; ലൈഫ് ഗാര്‍ഡ് ഇല്ലായിരുന്നെങ്കില്‍ ഫഹദും നമിതയും മുങ്ങി താന്നേനെ ....
റാഫിയുടെ ഏറ്റവും പുതിയ ചിത്രമായ റോള്‍ മോഡല്‍സില്‍ ഫഹദും നമിത പ്രമോദുമാണ് പ്രധാന വേഷം.ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പിലാണ് നമിത എത്തുന്നത്. ഇതിനായി മുടി മുറിക്കുകയും പച്ചകുത്തുകയും ചെയ്തു താരം. ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നമിതയ്ക്കും ഫഹദിനും വലിയൊരു അപകടമുണ്ടായി. ഭാഗ്യം കൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സെറ്റിലുള്ള എല്ലാവര്‍ക്കും അതൊരു ഷോക്ക് ആയിരുന്നുവെന്ന് നമിത. വെള്ളത്തില്‍ മുങ്ങി താന്നുകൊണ്ടിരുന്ന ഇരുവരെയും ലൈഫ് ഗാര്‍ഡ്‌സ് ആണ് രക്ഷപ്പെടുത്തിയത്.ഫഹദിനെ ജെറ്റ് സ്‌കൈയില്‍ നമിത കടലിലേയ്ക്ക് കൊണ്ടുപോകുന്ന രംഗമുണ്ട്. ജെറ്റ് സ്‌കൈയില്‍ കാര്യമായ പരിചയമൊന്നുമില്ലാത്ത നമിതയ്ക്ക് ചെറിയ തിരമാലകളെ എങ്ങനെ തരണം ചെയ്യണമെന്ന് മാത്രമേ അറിയാമായിരുന്നുള്ളു. എന്നാല്‍ ഫഹദും നമിതയും ഷൂട്ടിനിറങ്ങിയപ്പോള്‍ വലിയൊരു തിരമാല വന്നതും നമിതയ്ക്ക് നിയന്ത്രണം വിട്ടു പോയി രണ്ടുപേരും കടലിലേയ്ക്ക് വീഴുകയായിരുന്നു.വളരെ ആഴമേറിയ ഭാഗത്തേക്കാണ് ഇരുവരും വീണത്. ലൈഫ് ഗാര്‍ഡ്‌സ് ഇതു കണ്ടെങ്കിലും ഷൂട്ടിങിന്റെ ഭാഗമായി ഇരുവരും അഭിനയിക്കുന്നതാണെന്നാണ് വിചാരിച്ചത്.

ഒടുവില്‍ ഷൂട്ടിങ് സെറ്റില്‍ നിന്നും മുന്നറിയിപ്പ് ഉണ്ടായതോടെ ഉടന്‍ തന്നെ രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. നീന്തലും വെള്ളത്തിലെ മറ്റ് അഭ്യാസങ്ങളും വളരെ ഇഷ്ടമുള്ള കാര്യമാണെന്ന് നമിത .എന്നാല്‍ അപകടം രണ്ടുപേരെയും ഞെട്ടിച്ചു.

Other News in this category4malayalees Recommends