ഓം പുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ; മരണ കാരണം ചര്‍ച്ചയാകുന്നു ?

A system error occurred.

ഓം പുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ; മരണ കാരണം ചര്‍ച്ചയാകുന്നു ?
ഓംപുരിയുടെ മരണ കാരണം ഹൃദയാഘാതമല്ലെന്നും തലയ്‌ക്കേറ്റ മുറിവാണെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ടട്.ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു പ്രഥമിക റിപ്പോര്‍ട്ട് .എന്നാല്‍ നടന്റെ പെട്ടെന്നുള്ള മരണം വാര്‍ത്തയായതോടെ ചില സംശയങ്ങളും ഉയര്‍ന്നു.വീണ്ടും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്.അന്ധേരിയിലെ വീടിന്റെ അടുക്കളയില്‍ മരിച്ച നിലയിലാണ് ഓംപുരിയെ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നതെങ്കിലും ഇത് വീഴ്ച്ചയില്‍ പറ്റിയതാവാം എന്നാണ് കരുതിയിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നതോടെ മൃതദേഹം പുറത്തെടുത്തു പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.മരണ ദിവസം ഓംപുരി മദ്യപിച്ചിരുന്നുവെന്ന് നിര്‍മ്മാതാവ് ഖാലിദ് കിഡ്വായി പോലീസിന് മൊഴി നല്‍കി.മരിക്കുന്ന ദിവസം മകന്‍ ഇഷാനെ കാണാന്‍ കിഡ്‌വായിയെും കൂട്ടി പോയിരുന്നു. മുന്‍ഭാര്യ നന്ദിതയ്‌ക്കൊപ്പമായിരുന്നു ഇഷാന്‍ താമസിക്കുന്നത്. എന്നാല്‍ നന്ദിതയും ഇഷാനും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ ഓം പുരിയ്ക്ക് മകനെ കാണാന്‍ സാധിച്ചില്ല. ഫോണിലൂടെ ഇക്കാര്യം പറഞ്ഞ് നന്ദിതയോട് വഴക്കിട്ടിരുന്നു.അവിടെ വച്ച് തന്നെ മദ്യപിച്ചു.മുക്കാല്‍ മണിക്കൂറോളം ഫല്‍റ്റിന് മുന്നില്‍ നില്‍ക്കുകയും ചെയ്തു.പിന്നീട് ഫോണില്‍ കിട്ടാതായതോടെ ദേഷ്യമായി.ശേഷം കുറേ നേരം കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു.മദ്യം തീര്‍ന്ന ശേഷമാണ് ഇവിടെ നിന്ന് തിരികെ പോന്നത് .

Other News in this category4malayalees Recommends