പ്രണവിനോട് ഞാന്‍ പറഞ്ഞു ' എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല ; നമുക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ സിനിമ നിര്‍മിച്ചു കൊടുക്കാം. അത് മോശമാണെങ്കില്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല...മോഹന്‍ലാല്‍ പറയുന്നു

പ്രണവിനോട് ഞാന്‍ പറഞ്ഞു ' എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല ; നമുക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ സിനിമ നിര്‍മിച്ചു കൊടുക്കാം. അത് മോശമാണെങ്കില്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല...മോഹന്‍ലാല്‍ പറയുന്നു
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമാജീവിതം തുടങ്ങി.സൂപ്പര്‍സ്റ്റാറിന്റെ മകനായത് കൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് അദ്ദേഹത്തെ കുറിച്ച് ആരാധകര്‍ക്ക് .ജിത്തു ജോസഫ് ചിത്രത്തിലൂടെ നായക കഥാപാത്രം അവതരിപ്പിക്കുകയാണ് പ്രണവ്.

വരും വര്‍ഷങ്ങളില്‍ മകന്‍ മലയാള സിനിമ കീഴടക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയാണ്. 'എന്റെ ആ പ്രായത്തില്‍ ഞാന്‍ എന്തായിരുന്നോ അങ്ങനെയാണ് പ്രണവും. അന്ന് ഞാന്‍ എന്തൊക്കെ ചിന്തിച്ചിരുന്നോ അതുപോലെ ചിന്തിക്കുന്ന ആളാണ് പ്രണവ്. ഒരുപാട് യാത്രകള്‍ ചെയ്യും, ഒരുപാട് പുസ്തകങ്ങള്‍ വായിക്കും, സംഗീതം ചെയ്യും. അങ്ങനെ എല്ലാത്തിലും അയാളുണ്ടാകും, മോഹന്‍ലാല്‍ പറയുന്നു.'ഒരുപാട് ആളുകള്‍ നിര്‍ബന്ധിച്ചപ്പോള്‍ 'ഞാനൊരു സിനിമ ചെയ്യാം' എന്ന് പ്രണവ് പറഞ്ഞു. തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ധാരാളം ആളുകള്‍ കഥപറയാന്‍ വന്നു. കുറേ പരസ്യ ചിത്രങ്ങള്‍ വന്നു. ഒടുവില്‍ ഒരെണ്ണം മാത്രം ചെയ്യാം എന്ന് പറഞ്ഞാണ് എടുത്തത്.

ജീത്തുവിനൊപ്പം രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നതു കൊണ്ട് എന്നോട് പറഞ്ഞു എനിക്ക് ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന്. ഇപ്പോള്‍ അതിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് അയാള്‍.

എങ്ങനെ അഭിനയിക്കാന്‍ പറ്റുമെന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു'എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ മകനായത് കൊണ്ട് അഭിനയിക്കാന്‍ പറ്റണം എന്നില്ല. അത് സ്വന്തമായി തെളിയിക്കണം. അത് അയാളുടെ വിധിയാണ്. നമുക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ സിനിമ നിര്‍മിച്ചു കൊടുക്കാം. അത് മോശമാണെങ്കില്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ആള്‍ക്കാര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാകുക എന്നത് ഒരു മാജിക്കാണ്. അത് സംഭവിക്കട്ടെ'.

ദുല്‍ഖര്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുമ്പോള്‍ പ്രണവും തന്റെ ആദ്യ ചുവട് മികച്ചതാക്കാനുള്ള ശ്രമത്തിലാണ്.വരും കാലത്തെ ഹിറ്റ് നായകനാകുമോ പ്രണവ് എന്ന് കാത്തിരുന്ന് കാണാം...

Other News in this category4malayalees Recommends