മാര്‍ക്ക് ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

A system error occurred.

മാര്‍ക്ക് ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) കിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ സിത്താര്‍ പാലസില്‍ (SITAR PALACE 38 Orangetown Shopping Center, Orangeburg, NY 10962) അരങ്ങേറും. പ്രൗഡഗംഭീരമായ ചടങ്ങില്‍ മലങ്കര ക്‌നാനായ ആര്‍ച്ച് ഡയോസിസ് അമേരിക്ക, കാഡന, യൂറോപ്പ് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് സന്ദേശം നല്‍കുന്നതാണ്.


തുടര്‍ന്ന് അന്നേദിവസം റോക്ക്‌ലാന്റിലെ യുവ ഗായകര്‍ അണിനിരക്കുന്ന മ്യൂസിക് അണ്‍പ്ലഗ്ഡ്, വിവിധ ഡാന്‍സ് സ്‌കൂളുകള്‍ നയിക്കുന്ന നൃത്ത പരിപാടികളും, വൈവിധ്യങ്ങളായ മറ്റു കലാപരിപാടികളും നടത്തപ്പെടുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് -മാത്യു മാണി (845 222 4414), സെക്രട്ടറി- ഡാനിയേല്‍ വര്‍ഗീസ് (209 292 7481), ട്രഷറര്‍- വിന്‍സെന്റ് അക്കക്കാട്ടി (845 893 0507).


Other News in this category4malayalees Recommends