എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു

എക്ക്യുമെനിക്കല്‍   ക്രിസ്മസ്  ആഘോഷം  ന്യൂ കാസിലില്‍ പ്രൗഢ ഗംഭീരമായ  ചടങ്ങുകളോടെ  സമാപിച്ചു
ന്യൂ കാസില്‍ : കേരളത്തിലെ വിവിധ െ്രെകസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5.00 ന് സെ. ജോര്‍ജ് & സെ. അത്തനേഷ്യസ് കോപ്റ്റിക് ദേവാലയത്തില്‍ വെച്ച് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ ഇടവകകളുടെ വികാരി ബഹു. സജി തോട്ടത്തില്‍ അച്ചന്റെ മഹനീയ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയോടെ തുടക്കമായി . െ്രെകസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങള്‍ക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി െ്രെകസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക , ഓര്‍ത്തഡോക്ള്‍സ് , ജാക്കോബൈറ്റ് , മാര്‌ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി. വിവിധ െ്രെകസ്തവ സമൂഹങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സംഗീത സന്ധ്യ ബഹുജനങ്ങളുടെ സാന്നിധ്യ സഹകരണത്താല്‍ നിറഞ്ഞിരുന്നു .


സമൂഹത്തില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ തങ്ങളാല്‍ കഴിയും വിധം സഹായിച്ചാലേ ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊള്ളാന്‍ സാധിക്കുവെന്നു ബഹുമാനപ്പെട്ട സജിയച്ചന്‍ തന്റെ ക്രിസ്തുമസ്സ് സന്ദേശത്തില്‍ പറഞ്ഞു . തുടര്‍ന്ന് നടന്ന സംഗീത നിമിഷങ്ങളില്‍ വിവിധ വിഭാഗങ്ങളെ പ്രതിനിധികരിച്ചു കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന സമൂഹങ്ങള്‍ തങ്ങളുടെ ദൈവ പുത്രജനനത്തിന്റെ സദ്വാര്‍ത്ത അറിയിച്ചു . സംഘാടകര്‍ ഒരുക്കിയ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത്, പുതുവര്‍ഷത്തിന്റെ ആശംസകള്‍ പങ്കിട്ടും സൗഹൃദങ്ങള്‍ പുതുക്കിയും ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . വരും വര്ഷങ്ങളിലെ ദേവ സംഗീത രാവിന് കാതോര്‍ത്തു കൊണ്ട് ഈ എളിയ സ്‌നേഹ കൂട്ടായ്മ വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.



Other News in this category



4malayalees Recommends

LIKE US