യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിനെ പരിഹസിച്ച് കെജ്രിവാള്‍ ; ''ഞാന്‍ ദിവസവും അമ്മയുടെ അനുഗ്രഹം വാങ്ങാറുണ്ട്,പരസ്യം ചെയ്യാറില്ല ''

യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിനെ പരിഹസിച്ച് കെജ്രിവാള്‍ ; ''ഞാന്‍ ദിവസവും അമ്മയുടെ അനുഗ്രഹം വാങ്ങാറുണ്ട്,പരസ്യം ചെയ്യാറില്ല ''
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ നോട്ട് മാറ്റാന്‍ ബാങ്കില്‍ ക്യൂനിന്ന ചിത്രം പുറത്തുവന്നപ്പോള്‍ വലിയ വാര്‍ത്തയായി.അമ്മയെ ഈ പ്രായത്തില്‍ ബുദ്ധിമുട്ടിച്ച് മോദി പരസ്യമുണ്ടാക്കുന്നുവെന്നായിരുന്നു.യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയെന്ന മോദിയുടെ ട്വീറ്റിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്.ഗുജറാത്ത് സന്ദര്‍ശനത്തിലുള്ള മോദി ഇന്ന് രാവിലെയാണ് അമ്മയെ കാണാന്‍ പോയെന്ന് ട്വീറ്റ് ചെയ്തത് .യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയെന്നും പുലരുന്നതിനു മുമ്പേ അമ്മക്കൊപ്പം പ്രാതല്‍ കഴിച്ചെന്നും ഒരുമിച്ചുള്ള നിമിഷങ്ങള്‍ സന്തോഷകരമായിരുന്നു എന്നുമായിരുന്നു ട്വീറ്റിലെ വരികള്‍.

അമ്മയെ കണ്ടതുപോലും പരസ്യമാക്കിയതാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. രൂക്ഷമായ ഭാഷയില്‍ മോദിയെ പരിഹസിക്കുന്ന കെജ്രിവാള്‍ അമ്മയെ ഒപ്പം കൊണ്ടുവന്നു താമസിപ്പിക്കാനുള്ള ഉപദേശവും കൊടുക്കുന്നു.ഞാന്‍ എന്റെ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ദിവസും അനുഗ്രഹവും വാങ്ങാറുണ്ട്, പക്ഷെ അത് ലോകത്തോട് പരസ്യം ചെയ്യാറില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഞാന്‍ എന്റെ അമ്മയെ ക്യൂവില്‍ നിര്‍ത്താറുമില്ല. ഹിന്ദു മത സംസ്‌കാര പ്രകാരം ഒരാള്‍ തന്റെ അമ്മക്കും ഭാര്യക്കും ഒപ്പമാണ് ജീവിക്കേണ്ടത്. പ്രധാനമന്ത്രിയുടെ വസതി വളരെ വലുതാണ്, ഹൃദയം വളരെ ചെറുതുമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

മോദിയുടെ സഹോദരന്‍ പങ്കജ് മോദിക്കൊപ്പം അഹമ്മദാബാദിലാണ് അമ്മ താമസിക്കുന്നത്.

Other News in this category4malayalees Recommends