വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക് ; നേരിയ കാഴ്ച ലഭിച്ചുതുടങ്ങിയതായി ഡോക്ടര്‍മാര്‍

വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക് ; നേരിയ കാഴ്ച ലഭിച്ചുതുടങ്ങിയതായി ഡോക്ടര്‍മാര്‍
ജന്മനാ കാഴ്ച ശക്തിയില്ലാത്ത പ്രശസ്ത പാട്ടുകാരി വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക് എത്തുന്നു.ഗായികയ്ക്ക് ചെറിയ തോതില്‍ കാഴ്ച ലഭിച്ചതായി ഡോക്ടര്‍ ദമ്പതികളായ ശ്രീവിദ്യയും ശ്രീകുമാറും അറിയിച്ചു.വൈകാതെ കാഴ്ചയുടെ ലോകത്തേക്ക് വിജയലക്ഷ്മി എത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.പ്രകാശം തിരിച്ചറിയാന്‍ തുടങ്ങി.അടുത്തുള്ള വസ്തുക്കളെ നിഴല്‍ പോലെ തിരിച്ചറിയാനുമാകും.

സംഗീത ലോകത്ത് പ്രശസ്തയായ വിജയലക്ഷ്മി ഗായത്രി വീണയില്‍ തന്റെ മികവ് തെളിയിച്ച ഗായികയാണ്.

കാഴ്ച ലഭിച്ചാല്‍ ആദ്യം അച്ഛനേയും അമ്മയേയും കാണണം.പിന്നീട് ഭാവി വരനേയും ഇതാണ് ആഗ്രഹം.ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാ രീതിയാണ് ഫലം കാണുന്നത് .പത്തുമാസമായി ചികിത്സ നടക്കുകയാണ് .വൈകാതെ തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഗായിക.

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ശ്രദ്ധേയ ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി.

Other News in this category4malayalees Recommends