നിങ്ങളിതൊക്കെ ചെയ്യുന്നത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണോ ? അവതാരകന്റെ ചോദ്യം കേട്ട് ദേഷ്യത്തില്‍ ഗൗതമി ഇറങ്ങിപ്പോയി

A system error occurred.

നിങ്ങളിതൊക്കെ ചെയ്യുന്നത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണോ ? അവതാരകന്റെ ചോദ്യം കേട്ട് ദേഷ്യത്തില്‍ ഗൗതമി ഇറങ്ങിപ്പോയി
നടന്‍ കമല്‍ഹാസനുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുകയും രാഷ്ട്രീയ കാര്യങ്ങളില്‍ ആധികാരികമായി സംസാരിക്കുന്നതും സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതുമൊക്കെ കൂട്ടിവായിച്ചാല്‍ നടി ഗൗതമിയ്ക്ക് ചില ലക്ഷ്യമുണ്ട് .തമിഴ് രാഷ്ട്രീയത്തില്‍ എന്തൊക്കെയോ കരുതി വച്ചാണ് താരം കൃത്യ സമയത്ത് രംഗത്തുവന്നിരിക്കുന്നതെന്ന് ആരോപണമുണഅട് .സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.ഗൗതമിയോടുള്ള ചോദ്യമിതായിരുന്നു.ഇപ്പോള്‍ ഗൗതമി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു,ജീവിതത്തില്‍ സംഭവിച്ച പുതിയ കാര്യങ്ങള്‍,പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ,ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മോദിയ്ക്ക് അയച്ച കത്ത്,ഇങ്ങനെ നിരവധി കാര്യങ്ങളില്‍ വാര്‍ത്തയില്‍ നിറയുന്നു.ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണോ ?

ചോദ്യം കേട്ട ഗൗതമി ദേഷ്യം കൊണ്ട് ചുമന്നു.മുഖ ഭാവത്തില്‍ കടുത്ത ദേഷ്യം.ഇതുകണ്ട അവതാരകന്‍ ക്ഷമ ചോദിച്ചു.എന്നാല്‍ എന്റെ സ്ഥാനത്ത് ഏതു സ്ത്രീ ആയാലും ഇങ്ങനെ പ്രതികരിക്കൂ എന്ന് ഗൗതമി പറഞ്ഞു.താങ്കളുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ പ്രതീക്ഷിച്ചില്ല.ഷോയെ പറ്റി ഒരുപാട് കേട്ടിരുന്നു.എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്ന് പറഞ്ഞാണ് ഗൗതമി ഇറങ്ങിപോകുന്നത് .തമിഴ്മാധ്യമങ്ങള്‍ ഗൗതമിയുടെ ഇറങ്ങിപ്പോക്ക് വലിയ വാര്‍ത്തയാക്കിയിട്ടുണ്ട് .


Other News in this category4malayalees Recommends