കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ജീവകാരുണ്യ രംഗത്തേക്ക്

A system error occurred.

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ജീവകാരുണ്യ രംഗത്തേക്ക്
ടൊറന്റോ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ഈവര്‍ഷത്തെ സഹായനിധി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷനു കൈമാറി.


തിരുവനന്തപുരത്തെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ജ്വാല ഫൗണ്ടേഷനു നല്‍കുന്നതിനുവേണ്ടി ബോബി ഏബ്രഹാമില്‍ നിന്നും സി.എം.എന്‍.എയുടെ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ സിനി തോമസ് സഹായധനം ഏറ്റുവാങ്ങി.


കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും കലാ-സാംസ്‌കാരിക-സാമൂഹ്യ- ആരോഗ്യ മേഖലകളിലെ ഉന്നമനത്തിനുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ സി.എം.എന്‍.എ നടത്തിവരുന്നു. പൊതുസമൂഹത്തിനുവേണ്ടി ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, ഡയബെറ്റിക് എഡ്യൂക്കേഷന്‍ ക്ലാസുകള്‍, ഇന്‍ഫര്‍മേഷന്‍ സെഷന്‍സ് എബൗട്ട് സി.പി.ആര്‍ തുടങ്ങിയവയും നടത്തിവരുന്നു.


പുതുതായി കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ പി.ആര്‍ അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.എന്‍.എയുടെ കഴിഞ്ഞവര്‍ഷത്തെ വാര്‍ഷിക ഡിന്നര്‍ നൈറ്റിന്റെ ഗസ്റ്റ് ഓഫ് ഓണര്‍ ആയിരുന്ന കനേഡിയന്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടം ഫലംകണ്ടതില്‍ സി.എം.എന്‍.എയുടെ ഭാരവാഹികള്‍ സന്തുഷ്ടരാണ്. രണ്ടോ അതില്‍കൂടുതലോ കാലയളവില്‍ കാനഡയില്‍ ഉപരിപഠനം നടത്തുന്ന അപേക്ഷകര്‍ക്ക് 30 പോയിന്റും, രണ്ടു വര്‍ഷത്തില്‍ കുറവ് പഠനം നടത്തുന്നവര്‍ക്ക് 15 പോയിന്റും വെയിറ്റേജ് നല്‍കാനുള്ള നടപടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്നതില്‍ സംശയമില്ല.


ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഹോം ലൈഫ് മിറക്കിള്‍ റിയാലിറ്റി ലിമിറ്റഡുമായി സഹകരിച്ച് Earn Fifty Persent of The sales persons Commition Back to the First Home Buyer to Furnish your New Home എന്ന പരിപാടിയും ധാരാളം പേര്‍ക്ക് ഗുണംചെയ്യുന്നു.


ഉദ്യോഗാര്‍ത്ഥികള്‍ക്കായി ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂ എന്ന പരിപാടിയും സി.എം.എന്‍.എ നടത്തിവരുന്നു. 2017-ലെ വാര്‍ഷിക ഡിന്നര്‍ നൈറ്റ് വിവിധ കലാപരിപാടികളോടെ ഏപ്രില്‍ 22-നു വൈകിട്ട് 5.30-നു നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ (ചമശേീിമഹ ആമിൂൗല േഒമഹഹ, 7355 ഠീൃയൃമാ ഞീമറ, ഘ4ഠ3ം3 ങശശൈമൈൗഴമ) വച്ച് നടത്തപ്പെടും. കാനഡയിലെ മന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. ദീര്‍ഘകാലം ആരോഗ്യരംഗത്ത് സേവനം ചെയ്ത നഴ്‌സുമാരെ ചടങ്ങില്‍ ആദരിക്കും.

Other News in this category4malayalees Recommends