തോക്കുസ്വാമിയെ കസ്റ്റഡിയിലെടുത്തു ; മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റിട്ടെന്ന കേസില്‍ നാടകീയമായി അറസ്റ്റ്

തോക്കുസ്വാമിയെ കസ്റ്റഡിയിലെടുത്തു ; മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റിട്ടെന്ന കേസില്‍ നാടകീയമായി അറസ്റ്റ്
മുസ്ലീം സമുദായത്തെ അപമാനിക്കുന്ന പോസ്റ്റ് ഫെസ്ബുക്ക് വഴി പ്രചരിപ്പിച്ച കുറ്റത്തിന് 'തോക്ക് സ്വാമി' ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍. ഇതര സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിശോധിച്ച പോലീസ്, ഇത് പരിശോധിക്കുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു.ഒന്നര മാസം മുമ്പുള്ള പോസ്റ്റാണിത് .തുടര്‍ന്ന് ഫെസ്ബുക്കില്‍ തന്നെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ വന്നതായി തോക്കു സ്വാമി പരാതി നല്‍കിയിരുന്നു.വിദേശത്തായിരുന്ന ഹിമവല്‍ ഭദ്രാനന്ദ പറവൂര്‍ കോടതിയില്‍ മറ്റൊരു കേസുമായി എത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആലുവ സിഐ ഓഫീസില്‍ വെടിയുതിര്‍ത്ത കേസില്‍ വിധി കേള്‍ക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.കേസില്‍ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റിയിരുന്നു.2008 മേയ് 7ന് തോക്ക് ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ ഹിമവല്‍ ഭദ്രാനന്ദയെ പോലീസ് തന്ത്രപൂര്‍വ്വം ആലുവ സിഐ ഓഫീസിലെത്തിച്ചിരുന്നു.ഇവിടെ വച്ച് തന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നിറയൊഴിച്ചെന്നതാണ് കേസ് .വധശ്രമം,ആത്മഹത്യാ ശ്രമം,അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ കേസുകളാണ് ചുമത്തിയത്.

Other News in this category4malayalees Recommends