പുതുതായി ഇറക്കിയ 2000 രൂപാ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് ബാബാ രാംദേവ്

പുതുതായി ഇറക്കിയ 2000 രൂപാ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് ബാബാ രാംദേവ്

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച് പുതുതായി ഇറക്കിയ 2000 രൂപാ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. നോട്ട് നിരോധത്തിന് ശേഷവും വന്‍ തോതില്‍ വ്യാജ കറന്‍സികള്‍ മാര്‍ക്കറ്റിലെത്തുന്നുണ്ട്.മോദി പിന്‍വലിച്ച നോട്ടുകള്‍ പോലെ തന്നെ വലിയ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ക്കും വ്യാജനിറങ്ങുന്നുണ്ട്.പുതിയ നോട്ടുകളുടെ വ്യാജന്‍ അച്ചടിക്കാനും വിതരണം ചെയ്യാനുമെല്ലാം യോജിച്ച സഹചര്യമാണിത്. കള്ളനോട്ടുകള്‍ കണ്ടെത്താനും പ്രയാസമാണ്. അതിനാല്‍ ഭാവിയില്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതാണ് നല്ലത്, ബാബാ രാംദേവ് പറഞ്ഞു.നോട്ട് നിരോധനത്തെ ആദ്യം അനുകൂലിച്ച രാംദേവ് ഇതിന് ദോഷവശങ്ങളുണ്ടെന്ന് തുറന്നടിച്ചിരുന്നു,

ഡിജിറ്റല്‍ ഇടപാടുകളിലേക്ക് പൂര്‍ണമായും മാറാനുള്ള ശ്രമം സമ്പദ്‌വ്യവസ്ഥയുടെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുമെന്നും ബാബാ രാംദേവ് പറഞ്ഞു

രാജ്യത്ത് കള്ളപ്പണം കറന്‍സി രൂപത്തിനു പുറമെ ഭൂമി, സ്വര്‍ണം ഖനി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി കിടക്കുകയാണ്. ഘട്ടമായി കള്ളപ്പണം ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Other News in this category4malayalees Recommends