ഒന്റാറിയോവില്‍ പ്രതികൂലമായ കാലാവസ്ഥ കാരണം റോഡപകടങ്ങളുടെ പരമ്പര; ഹൈവേ 401ല്‍ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗൗരവമായ മുന്നറിയിപ്പേകി ഒന്റാറിയോ പോലീസ്; കാഴ്ച മങ്ങുമ്പോഴും പലരും വാഹനമോടിക്കുന്നത് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍

ഒന്റാറിയോവില്‍ പ്രതികൂലമായ കാലാവസ്ഥ കാരണം റോഡപകടങ്ങളുടെ പരമ്പര; ഹൈവേ 401ല്‍ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗൗരവമായ മുന്നറിയിപ്പേകി ഒന്റാറിയോ പോലീസ്; കാഴ്ച മങ്ങുമ്പോഴും പലരും വാഹനമോടിക്കുന്നത് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍
പ്രതികൂലമായ കാലാവസ്ഥ കാരണം റോഡുകളിലൂടെ സഞ്ചരിക്കുന്ന മോട്ടോറിസ്റ്റുകള്‍ അത്യധികമായ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് ഒന്റാറിയോവിലെ ഹൈവേ 401ല്‍ ഓഷവയ്ക്കും ബെല്ലെവില്ലെയ്ക്കും മധ്യേ സഞ്ചരിക്കുന്നവര്‍ക്ക് ട്രാവല്‍ വെതര്‍ അഡൈ്വസറി നിലവില്‍ വന്നിട്ടുണ്ട്. ഇവിടെ ശനിയാഴ്ച 100 വാഹനങ്ങളെങ്കിലും കൂട്ടിമുട്ടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സിസിടിവി ക്യാമറ ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഈ തരത്തിലുള്ള അപകടങ്ങള്‍ ഈ ആഴ്ചയിലെ തുടര്‍ന്നുള്ള ദിവസങ്ങളിലുമുണ്ടാകാന്‍ സാധ്യതയേറിയതിനാല്‍ ഡ്രൈവര്‍മാര്‍ വേഗം കുറച്ച് ശ്രദ്ധിച്ച് വണ്ടിയോടിക്കണമെന്ന നിര്‍ദേശം ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മിക്ക കൂട്ടിയിടികളുടെയും പ്രധാന കാരണം അമിതവേഗതയാണെന്നും പോലീസ് പറയുന്നു. പ്രതികൂലമായ കാലാവസ്ഥയിലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിക്കുന്നുണ്ടെന്ന് ചില ഡ്രൈവര്‍മാര്‍ തന്നെ സമ്മതിച്ച കാര്യമാണെന്നും ഇതിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്ന സെര്‍ജന്റ് കെറി സ്‌ക്മിഡ്റ്റ് വെളിപ്പെടുത്തുന്നു. ഇത് ഇത്തരം അവസരങ്ങളില്‍ അപകടം ക്ഷണിച്ച് വരുത്തുന്ന വേഗതയാണെന്നും അദ്ദഹേം മുന്നറിയിപ്പേകുന്നു. ഈ സന്ദര്‍ഭത്തില്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ വണ്ടിയോടിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ശനിയാഴ്ച ബൗമാന്‍വില്ലെയ്ക്ക് സമീപമുണ്ടായ കൂട്ടിയിടികളുടെ ദൃശ്യങ്ങള്‍ യൂട്യൂബ് യൂസര്‍മാര്‍ പോസ്റ്റ് ചെയ്തിരുന്നു.

ട്രാഫിക്കില്‍ പെട്ട വാഹനങ്ങള്‍ ഒന്നൊന്നായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ആരോണ്‍ കോന്‍ലിന്‍ പറയുന്നത്. വീഡിയോയില്‍ ഒരു ട്രാക്ടര്‍ ട്രെയിലര്‍ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും കാണാം. മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് വില്ലി വൂ എന്നയാളാണ്. ഇതില്‍ ഒരു ആംബുലന്‍സും പാരാമെഡിക്‌സും കൂട്ടിയിടി നടന്ന സ്ഥലത്തെത്തിയതും കാണാന്‍ സാധിക്കും. ഇത്തരം കൂട്ടിയിടികളെ തുടര്‍ന്ന് ശനിയാഴ്ച ഗുരുതരമായ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഒന്റാറിയോ പോലീസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ നിരവധി പേര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends