ട്രംപ് മരുമകനെ മുഖ്യ ഉപദേശകനാക്കുന്നു, വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍

A system error occurred.

ട്രംപ് മരുമകനെ  മുഖ്യ ഉപദേശകനാക്കുന്നു,  വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മകളുടെ ഭര്‍ത്താവിനെ ഉപദേശകനാക്കുമെന്ന് റിപ്പോര്‍ട്ട്. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെയാണ് വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി നിയമിക്കുക.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബിസിനസുകാരനാണ് 35 കാരനായ ജാരേദ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ പ്രധാനിയാണ് ജാരേദ്.

മരുമകന്‍ തന്റെ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു സ്ഥാനം അദ്ദേഹത്തിന് നല്‍കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് ഇതേപ്പറ്റി ട്രംപ് പറഞ്ഞത്. അതേസമയം പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
Other News in this category4malayalees Recommends