ഒരു ഉടല്‍, രണ്ട് തല; ഞെട്ടലോടെ ഡോക്ടര്‍മാര്‍, ഏതെങ്കിലും തല ഒഴിവാക്കാനാകുമോയെന്നും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു

A system error occurred.

ഒരു ഉടല്‍, രണ്ട് തല; ഞെട്ടലോടെ ഡോക്ടര്‍മാര്‍, ഏതെങ്കിലും തല ഒഴിവാക്കാനാകുമോയെന്നും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു
മെക്‌സിക്കോസിറ്റി: കഴുത്ത് വരെ കുഴപ്പമില്ല, തല രണ്ടെണ്ണം. രണ്ട് തലച്ചോറുമുണ്ട്. മെക്‌സിക്കോയിലെ സിയുഡാഡ് ജുവാറസ് നഗരത്തില്‍ കഴിഞ്ഞദിവസം പിറന്ന കുട്ടിയുടെ അവസ്ഥയാണിത്. പിറന്ന ഉടനെയുള്ള ചിത്രം ആശുപത്രി അധികൃതരാണ് പുറത്തുവിട്ടത്. ഒരു ശരീരവും ആ ശരീരത്തിന് ആവശ്യമുള്ള അവയവങ്ങളും മാത്രമേയുള്ളു. എന്നാല്‍ തല മാത്രം രണ്ടെണ്ണം. പിറന്ന ഉടനെ രണ്ട് തലകളും കരഞ്ഞു. ഇത് കേട്ട ഡോക്ടര്‍മാര്‍ എന്തു ചെയ്യുമെന്നറിയാതെ അമ്പരന്നു.

ഏതെങ്കിലും ഒരു തല ഒഴിവാക്കാനാവുമോ എന്ന് പരിശോധിക്കുകയാണിവര്‍. രണ്ട് തലകളും കരയുന്നു ഒരു ശീരരവും രണ്ട് തലകളുമായി പിറന്ന കുട്ടിയുടെ മൂക്കുകളില്‍ ട്യൂബിട്ടിട്ടുണ്ട്. രണ്ട് തലകളും കരയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലയും തലച്ചോറും ഈ അവസ്ഥയിലാണ് കുഞ്ഞുള്ളതെന്ന് അമ്മയും അച്ഛനും മുമ്പ് സ്‌കാനിങ്ങില്‍ അറിഞ്ഞിരുന്നോ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ശരീരത്തിലെ ഒരു അവയവങ്ങള്‍ക്കും യാതൊരു കുഴപ്പവുമില്ല.ശരീരത്തിന് വേണ്ട എല്ലാ അവയവങ്ങളുമുണ്ട്. തലയും തലച്ചോറും മാത്രമാണ് രണ്ടെണ്ണം. അപൂര്‍വം ഈ ജനനം കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി വൃത്തങ്ങള്‍ കൂടുതല്‍ വിശദീകരണം പുറത്തുവിട്ടിട്ടില്ല. രണ്ട് തലകളുമായി അപൂര്‍വമായേ കുഞ്ഞുങ്ങള്‍ ജനിക്കാറുള്ളു. ഇങ്ങനെ ജനിച്ചാല്‍ മരിക്കുമെന്ന് ഉറപ്പാണ്. ഏതെങ്കിലും ഒരു തല ഒഴിവാക്കാനാവുമോ എന്ന് ഡോക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ലക്ഷത്തിലൊന്ന് ലക്ഷത്തില്‍ ഒന്ന് എന്ന തോതിലാണ് ഇത്തരത്തിലുള്ള സയാമീസ് ഇരട്ടകള്‍ ജനിക്കാറ്. ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലാണ് ഭ്രൂണം വിഘടിക്കുക.

ഇത് പൂര്‍ണമായ തോതില്‍ നടക്കാതെ വിഭജനം അവസാനിക്കുമ്പോഴാണ് സയാമീസ് ഇരട്ടകള്‍ ഉണ്ടാവുക. മിക്ക സയാമീസ് ഇരട്ടകളും കൂടുതല്‍ കാലം ജീവിച്ചിരിക്കില്ല. ശരീരത്തിന്റെ ആവശ്യം പൂര്‍ണമായ തോതില്‍ നിറവേറ്റാന്‍ അവയവങ്ങള്‍ക്ക് സാധിക്കാത്തതിനാലാണിത്. ഇത്തരത്തില്‍ പിറക്കുന്ന കുട്ടികള്‍ 40 ശതമാനവും ജീവിച്ചിരിക്കില്ല. 35 ശതമാനവും ജനിച്ച് ഒരു ദിവസത്തിനകം മരിക്കും.


ഈജിപ്തിലും സയാമീസ് ഇരട്ടകള്‍ ഈജിപ്തില്‍ സമാനമായ രീതിയില്‍ രണ്ട് പെണ്‍ക്കുട്ടികള്‍ അടുത്തിടെ ജനിച്ചിരുന്നു. ഇവരെ വേര്‍പ്പെടുത്താന്‍ സഹായിക്കാമെന്ന് സൗദി രാജാവ് അറിയിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് മെക്‌സിക്കോയിലെ സയാമീസ് ഇരട്ടകളുടെ ജനനം. ഈജിപ്തില്‍ പിറന്ന പെണ്‍ക്കുട്ടികള്‍ക്ക് മിന്ന, മെയ് എന്നീ പേരുകളാണിട്ടിരിക്കുന്നത്.
Other News in this category4malayalees Recommends