ഒബാമ സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി വിടപറയല്‍ പ്രസംഗം നടത്തി; വൈറ്റ്ഹൗസിനോട് വിടപറഞ്ഞാലും ട്രംപ് മുസ്ലീംവിവേചനം തുടരുകയാണെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാന്‍ നിര്‍ബന്ധിതനാകുമെന്ന് ഒബാമ

A system error occurred.

ഒബാമ സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി വിടപറയല്‍ പ്രസംഗം നടത്തി; വൈറ്റ്ഹൗസിനോട് വിടപറഞ്ഞാലും ട്രംപ് മുസ്ലീംവിവേചനം തുടരുകയാണെങ്കില്‍ താന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാന്‍ നിര്‍ബന്ധിതനാകുമെന്ന് ഒബാമ
ഒബാമ ഇന്ന് ഔദ്യോഗികമായി പ്രസിഡന്റ് പദവി ഒഴിയുന്നതിന്റെ ഭാഗമായി വിടപറയല്‍ പ്രസംഗം നടത്തി. ട്രംപിന്റെ വിജയത്തില്‍ ഞെട്ടിയിരിക്കുന്ന തന്റെ അനുയായികളെ പ്രചോദിപ്പിക്കുന്നതിനുള്ള പ്രസംഗം കൂടിയാണ് ഒബാമ ചിക്കാഗോയില്‍ വച്ച് നടത്തിയിരിക്കുന്നത്. എയര്‍ഫോഴ്‌സ് വണ്ണിലുള്ള ഒബാമയുടെ അവസാന യാത്ര തന്റെ അഡോപ്റ്റീവ് ഹോം ടൗണിലേക്കായിരുന്നു. ഇവിടെ വച്ചായിരുന്നു എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള ആദ്യ പ്രസംഗവും നടത്തിയിരുന്നത്. ഒബാമയുടെ പത്‌നി മിഷെല്‍, വൈസ് പ്രസിഡന്റ് ജോയ് ബിഡാന്‍, ഭാര്യ ജില്‍ ബിഡാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ ഒബാമ നടത്തിയ ക്രോസ് കണ്ട്രി ട്രെക്കിംഗ് അദ്ദേഹം ഓര്‍മകളിലേക്ക് നടത്തിയ ഒരു യാത്ര കൂടിയായിരുന്നു. താന്‍ ജനുവരി 20ന് ഓഫീസ് വിടുന്നതോടെ നിയുക്ത പ്രസിഡന്റ് ട്രംപിന് അനായാസം അധികാരം കൈമാറാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഒബാമ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം ഹോളിഡേയ്ക്കും ആത്മകഥയെഴുതാനുമാണ് സമയം ചെലവഴിക്കുകയെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ ് തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ മുസ്ലീങ്ങളെ നാടു കടത്താനോ അല്ലെങ്കില്‍ മുസ്ലീം രജിസ്ട്രി വിവേചനപരമായി സൃഷ്ടിക്കാനോ പുതിയ പ്രസിഡന്റ് ട്രംപ് ശ്രമിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാനായ താന്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാന്‍ നിര്‍ബന്ധിതനാകുമെന്ന സൂചനകള്‍ ഒബാമ നല്‍കിയിട്ടുണ്ട്.

ജോര്‍ജ് വാഷിംഗ്ടണ്‍ മുതലുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് വിടപറയല്‍ പ്രസംഗം നടത്തുന്നവരാണ്. ജോര്‍ജ് വാഷിംഗ്ടന്റെ 7641 വാക്കുകള്‍ വരുന്ന പ്രസംഗം സെനറ്റില്‍ ഒരു പാരമ്പര്യമെന്നോണം എല്ലാ വര്‍ഷവും വായിക്കാറുണ്ട്. വിഭാഗീയതയെയും വിദേശ ശക്തികള്‍ അമേരിക്കയില്‍ ഇടപെടുന്നതിനെയും കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ഈ പ്രസംഗത്തിലുള്ളത്. അതിനാല്‍ ഇതിന് എക്കാലത്തും രാജ്യത്തെ സംബന്ധിച്ച പ്രസക്തിയുണ്ടെന്നാണ് അമേരിക്കക്കാര്‍ വിശ്വസിക്കുന്നത്.

Other News in this category4malayalees Recommends