ഓസ്‌ട്രേലിയ ഒരു ദശാബ്ദത്തിനുള്ളില്‍ പൊണ്ണത്തടിക്കാരുടെ ആഗോളതലസ്ഥാനം..!! 2025 ആകുമ്പോഴേക്കും 35 ശതമാനം പേരും പൊണ്ണത്തടിക്കാര്‍; ജനതയില്‍ എട്ടില്‍ ഒരാള്‍ക്ക് പൊണ്ണത്തടി; അമിതഭാരത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ മുന്നിലെത്തും

A system error occurred.

ഓസ്‌ട്രേലിയ ഒരു ദശാബ്ദത്തിനുള്ളില്‍ പൊണ്ണത്തടിക്കാരുടെ ആഗോളതലസ്ഥാനം..!!  2025 ആകുമ്പോഴേക്കും 35 ശതമാനം പേരും പൊണ്ണത്തടിക്കാര്‍; ജനതയില്‍ എട്ടില്‍ ഒരാള്‍ക്ക് പൊണ്ണത്തടി; അമിതഭാരത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ മുന്നിലെത്തും
വരുന്ന ഒരു ദശാബ്ദത്തിനുള്ളില്‍ ഓസ്‌ട്രേലിയ പൊണ്ണത്തടിക്കാരുടെ ആഗോള തലസ്ഥാനമാകുമെന്നാണ് മുന്നറിയിപ്പ്. പൊണ്ണത്തടിയെന്നത് വരുന്ന ദശാബ്ദത്തില്‍ ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായിരിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.ഒരു പുതിയ മോഡലിംഗാണിക്കാര്യം വെളിപ്പെടുത്തുന്നത്.ഓസ്‌ട്രേലയയില്‍ മുതിര്‍ന്നവരിലെ പൊണ്ണത്തടി 2025 ആകുമ്പോഴേക്കും 28ശതമാനത്തില്‍ നിന്നും 35 ശതമാനമാവുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ ഗവേഷകര്‍ പ്രവചിക്കുന്നത്. എട്ടില്‍ ഒരാള്‍ വീതം അല്ലെങ്കില്‍ 13 ശതമാനം പേര്‍ കടുത്ത രീതിയില്‍ പൊണ്ണത്തടി ബാധിച്ചവരാണെന്നാണ് ഈ മോഡലിംഗ് വ്യക്തമാക്കുന്നത്.

മുതിര്‍ന്നവര്‍ ഓരോ വര്‍ഷവും കൈവരിക്കുന്ന തൂക്കം അവരുടെ പ്രായം, ലിംഗ, നിലവിലുള്ള ഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്ക് കൂട്ടുകയാണീ മോഡല്‍ ചെയ്തിരിക്കുന്നത്. കൂടാതെ അവര്‍ മുതിര്‍ന്നവര്‍ മുതിര്‍ന്നവരാകുമ്പോഴുള്ള ബിഎംഐയും കണക്ക് കൂട്ടുന്നു. ഇതനുസരിച്ച് പൊണ്ണത്തടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ഭാരം വയ്ക്കുന്നതില്‍ മുന്നിലാണ്. അതായത് സ്ത്രീകളില്‍ ആറിലൊന്ന് പേര്‍ ഇത്തരത്തില്‍ അമിതമായി തടിക്കുമ്പോള്‍ പുരുഷന്‍മാരില്‍ 10ല്‍ ഒരാള്‍ മാത്രമേ അമിതമായി തടിക്കുന്നുള്ളൂവെന്നും വ്യക്തമായിട്ടുണ്ട്.

അസോസിയേറ്റ് പ്രഫസറായ അലിസന്‍ ഹായെസാണീ പഠനം നടത്തിയിരിക്കുന്നത്.ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഒബിസിറ്റിയിലാണിത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ അമിത ഭാരമുള്ളവര്‍ പിന്നീടുള്ള ജീവിതത്തില്‍ പൊണ്ണത്തടിയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശരാശരി ഭാരം നേടുന്നത് ക്രമേണ കുറയ്ക്കാനായില്ലെങ്കില്‍ ഇതിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.കുട്ടികളിലെ പൊണ്ണത്തടി കാരണം അവര്‍ മുതിരുമ്പോള്‍ തന്നെ ഇതിന്റെ പിടിയില്‍ അമരുന്നുവെന്നും പിന്നീട് സ്ഥിതിഗതികള്‍ വഷളാകുന്നുവെന്നും പഠനം കണ്ടെത്തിയിരിക്കുന്നു.Other News in this category4malayalees Recommends