ഓസ്‌ട്രേലിയ നിലനില്‍ക്കുന്നത് കുടിയേറ്റത്തിന്റെ ബലത്തില്‍; മൈഗ്രേഷന്‍ നിരോധിച്ചാല്‍ ജനസംഖ്യ പകുതിയാകും; സാമ്പത്തികമാന്ദ്യമുണ്ടാകും; നികുതി കുറഞ്ഞ് ബജറ്റിന്റെ താളം തെറ്റും; ഡോക്ടര്‍മാരെ പോലും ലഭിക്കാതാവും

A system error occurred.

ഓസ്‌ട്രേലിയ നിലനില്‍ക്കുന്നത് കുടിയേറ്റത്തിന്റെ ബലത്തില്‍; മൈഗ്രേഷന്‍ നിരോധിച്ചാല്‍ ജനസംഖ്യ പകുതിയാകും; സാമ്പത്തികമാന്ദ്യമുണ്ടാകും; നികുതി കുറഞ്ഞ് ബജറ്റിന്റെ താളം തെറ്റും;  ഡോക്ടര്‍മാരെ പോലും ലഭിക്കാതാവും
ഓസ്‌ട്രേലിയ എന്ന രാജ്യം ഇവിടേക്കുള്ള കുടിയേറ്റത്തിന്റെ ബലത്തിലാണ് നിലനില്‍ക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതായത് ഇവിടുത്തെ ഒരു വിഭാഗത്തിന് ഇവിടേക്കുള്ള കുടിയേറ്റത്തോട് കടുത്ത എതിര്‍പ്പ് പെരുകി വരുന്ന സാഹചര്യത്തിലാണ് കുടിയേറ്റത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടുത്തെ ജനസംഖ്യയില്‍ പകുതി പേരും ഇവിടേക്കുള്ള മുസ്ലീം കുടിയേറ്റം നിരോധിക്കണമെന്ന ആവശ്യക്കാരുമാണ്. എന്നാല്‍ ഇത്തരത്തില്‍ കുടിയേറ്റം നിരോധിച്ചാല്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുടിയേറ്റത്തിന് തടയിട്ടാല്‍ ഇവിടുത്തെ ജനസംഖ്യയ്ക്കാവും അത് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാക്കുന്നത്.

തല്‍ഫലമായി ജനസംഖ്യ പകുതിയായി കുറയുന്നതാണ്. അതായത് 2015ലെ കണക്കുകള്‍ പ്രകാരം ഇവിടുത്തെ ജനസംഖ്യയുടെ വളര്‍ച്ചയുടെ പകുതിയിലധികമാണ് ഇവിടുത്തെ നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവിടേക്ക് വരുന്നവരും പോകുന്നവരും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍ എന്നറിയപ്പെടുന്നത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം ഉണ്ടായ ജനസംഖ്യാവര്‍ധനവായ 326,100 പേരില്‍ ഇവിടെയുള്ളവരുടെ സ്വാഭാവികമായ പെരുപ്പം മൂലമുണ്ടായിരിക്കുന്ന വര്‍ധനവ് 148,900 മാത്രമാണ്. ബാക്കിയുള്ള വര്‍ധനവ് കുടിയേറ്റക്കാര്‍ മൂലമാണ്. അതായത് ബാക്കിയുള്ള 177,100 പേര്‍ കുടിയേറ്റത്തിലൂടെയാണ് ഇവിടെയെത്തിയിരിക്കുന്നതെന്ന് സാരം.

കുടിയേറ്റത്തിന് വിരാമമിട്ടാല്‍ അതോടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും തകരാറിലാകുന്നതാണ്. ജനസംഖ്യാവളര്‍ച്ചയ്ക്കനുസരിച്ചാണ് സാമ്പത്തിക വളര്‍ച്ച ഇവിടെയുണ്ടാകുന്നതാണെന്നതാണ് ഇതിന് കാരണമെന്ന് എച്ച്എസ്ബിസി ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റായ പോള്‍ ബ്ലോക്‌സാം പറയുന്നത്. ഇവിടെ പ്രായമായ ജനതയാണ് കൂടുതലുള്ളതെന്നും അതിനാല്‍ കുടിയേറ്റമില്ലാതായാല്‍ ഇവിടെ അടിസ്ഥാന തൊഴിലുകള്‍ ചെയ്യാന്‍ പോലും തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും കണ്ടെത്തിയിരുന്നു. ഇവിടേക്ക് വര്‍ഷംതോറുമെത്തുന്ന കുടിയേറ്റക്കാരില്‍ മൂന്നിലൊന്നില്‍ അധികം സ്‌കില്‍ഡ് വര്‍ക്കിംഗ് വിസയിലുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്.

കുടിയേറ്റക്കാര്‍ കുറഞ്ഞാല്‍ വരുമാനനികുതി അടയ്ക്കുന്ന തൊഴിലാളികള്‍ കുറയുകയും അത് ഫെഡറല്‍ ബജറ്റിന് കനത്ത തിരിച്ചടിയേകുകയും ചെയ്യും.ഇവിടുത്തെ പ്രോപ്പര്‍ട്ടി വാങ്ങാന്‍ പിന്നെ ആളുകള്‍ കുറയുകയും പ്രോപ്പര്‍ട്ടി വിലകള്‍ ഇടിഞ്ഞ് താഴുകയും ചെയ്യും.ഇമിഗ്രേഷന്‍ ഇല്ലാതായാല്‍ സ്‌കില്‍ഡ് ഒക്യൂപേഷന്‍ ഒഴിവുകള്‍ നികത്താനാവാതെ വരുകയും ഡോക്ടര്‍മാര്‍ പോലുമില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുന്നതാണ്. ഇത്തരത്തില്‍ മിക്ക വിദഗ്ധ തൊഴിലുകള്‍ക്കും ആളെക്കിട്ടാത്ത അവസ്ഥയുണ്ടാകും. കാരണം ഇവിടുത്തെ ജനസംഖ്യയില്‍ പ്രായമായവരാണ് കൂടുതലെന്നതാണിതിന് കാരണം.Other News in this category4malayalees Recommends