നാം എങ്ങോട്ട് ?മറ്റൊരു മരണം കൂടി യൂകെ മലയാളികളെത്തേടി എത്തിയിരിക്കുന്നു . അനുശോചനവും സിമ്പതിയും പതിവ് പോലെ രേഖപ്പെടുത്തി മലയാളി സ്വന്തം കൂടാരത്തിലേക്ക് ഒതുങ്ങുകയാണ്.

A system error occurred.

നാം എങ്ങോട്ട് ?മറ്റൊരു മരണം കൂടി യൂകെ മലയാളികളെത്തേടി എത്തിയിരിക്കുന്നു . അനുശോചനവും സിമ്പതിയും പതിവ് പോലെ രേഖപ്പെടുത്തി മലയാളി സ്വന്തം കൂടാരത്തിലേക്ക് ഒതുങ്ങുകയാണ്.
എന്താണ് നമ്മുക്കു ഇതില്‍ അപ്പുറം ചെയ്യാന്‍ കഴിയുക എന്നത് സാമൂഹിക ബുദ്ധി സാമര്‍ഥ്യം( MASS IQ OR MASS INTELLIGENCE )ഉണ്ടെന്ന് അവകാശപ്പെടുന്ന നമ്മള്‍ മലയാളികള്‍ ഒന്ന് ചിന്തിക്കേണ്ടതല്ലേ?

ലോകത്തു ഏറ്റവും വലിയ കലാ മാമാങ്കം നടത്തിയെന്ന് അഹങ്കരിക്കുന്നത് മാത്രമാണോ ?

ഒരു പരിഷ്‌കൃത സമൂഹത്തിന്റെ മിനിമം സംസ്‌കാരം പോലും ഇല്ലാതെ ഒരാള് മരിച്ചാല്‍ ചെയ്യേണ്ടുന്ന പ്രാഥമിക കടമ നിറവേറ്റുവാന്‍ കഴിവില്ലാതെ ഒഴിഞ്ഞു മാറുന്നതാണോ സംഘടനാ പ്രവര്‍ത്തനം ?

ഒരു മലയാളി മരിച്ചാല്‍ അയാളേതെങ്കിലും സംഘടനയില്‍ അംഗമാണോ ? ഏതു ജില്ല കാരനാണോ ? ഏതു മതക്കാരനാണോ ?ഏതു സഭക്കാരനാണോ ? എന്നൊക്കൊയുള്ള ചോദ്യത്തിന്റെ പ്രസക്തി എന്താണ് ?മനുഷ്യത്വം പ്രാവര്‍ത്തികമാക്കി ലോക മലയാളികള്‍ക്ക് തന്നെ മാതൃകയാക്കി മാറുന്ന യൂക്കെ മലയാളിക്ക് എന്ത് പറ്റി ? വിഷണറി ഇല്ലാത്ത നേതൃത്വം ഇല്ലാത്തതോ സംഘടന ഇല്ലാത്തതോ ? ഇതും രണ്ടും ഇല്ലാത്തതല്ല

കാരണം നമ്മുക്ക് നല്ലൊരു പ്ലാറ്റഫോം സമ്മാനിക്കുവാന്‍ കഴിവുള്ള ഒരു ഒറ്റ കൂടാര സിന്ധാന്തം യുക്മയുടെ നിലവിലുണ്ട് .അതിനു വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് പറയട്ടെ അവര്‍ക്കു വിഷന്‍ ഇല്ലാതിരുന്നു എന്ന് പറയുന്നതും സത്യത്തിനു നിരക്കുന്നതല്ല . അവരുടെ നേതൃത്വ പാടവം തന്നെയാണ് ലോകത്തിലെ ചെറു രാജ്യം പ്രവര്‍ത്തികൊണ്ടു ഏറ്റവും വലിയ രാജ്യം ആയതുപോലെ വളരെ കുറച്ചുമാത്രമുള്ള കേരളപ്രവാസികള്‍ വസിക്കുന്ന ഈ രാജ്യത്തെ മലയാളികള്‍ ലോക പ്രവാസികള്‍ക്കു തന്നെ മാതൃകയായി യുക്മയുടെ നേതൃത്വത്തില്‍ അണിനിരക്കുന്നത്. അപ്പോള്‍ പിന്നെ കുഴപ്പം എവിടെയാണ് ?

ഒരു മനോഹരമായ വീട് നിര്‍മ്മിച്ചിട്ടു ഫര്‍ണ്ണീച്ചര്‍ വാങ്ങാനും പെയിന്റ് അടിക്കുവാനും ചുറ്റു മതില്‍ കെട്ടുവാനും പറ്റാത്ത അവസ്ഥ . യുക്കെയില്‍ എമ്പാടും വ്യാപിച്ചു ചെറു കൂട്ടങ്ങള്‍ ആയി കിടക്കുന്ന മലയാളികള്‍ ഒരു പൊതു ചര്ച്ചക്കും ഭാരവാഹികളെ ചിന്തിക്കുവാനും പ്രേരിപ്പിച്ചാല്‍ പരിഹരിക്കാവുന്നതേ ഉള്ളൂ


കേരളത്തിന്റെ മാധ്യഭാഗത്തു നിന്നുള്ള ജില്ലക്കാര്‍ പൊതുവില്‍ അവരുടെ ജീവിത ശൈലിയില്‍ ഒരു മാറ്റം വരുത്താതെ ഈ ശീത കാലാവസ്ഥയിലും തുടരുന്നത് വളരെ ആപത്തിലേക്കാണ് നയിക്കുന്നത്.

നാട്ടിലെ കൃഷിയിടത്തിലെ പണിയും. കവലയിലേക്കും പള്ളിയിലേക്കും മുള്ള കയറ്റവും ഇറക്കവും ചൂട്

കാലാവസ്ഥയും ചേര്‍ന്ന് ശരീരത്തിലെ ,ധാരാളം കപ്പയും ബീഫും പോര്‍ക്കും കഴിചു അടിഞ്ഞു കൂടിയ അമിത കൊഴുപ്പു ചിലവാക്കി കളയും .എന്നാല്‍ ഇവിടെ അധ്വാനം കുറവും ഒരു തുള്ളി വിയര്‍പ്പില്‍കൂടിയും പോകാത്ത അവസ്ഥയില്‍ അകത്താക്കുന്ന ബീഫും പോര്‍ക്കും മദ്യവും കൂടുതല്‍ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത് .കൂടെ ഒരു അഹങ്കാരവും ഇതൊന്നും എനിക്ക് ബാധകമല്ലെന്നും .

നമ്മള്‍ മലയാളികളെ ബാധിക്കുന്ന ഷുഗറും പ്രേഷറും ഹാര്‍ട് അറ്റാക്കും ഒരു പരിധിവരെ ജീവിത ശൈലിയില്‍ കൂടി മാറ്റാവുന്നതാണ് .ഇല്ലെങ്കില്‍ കുട്ടികളോടും കുടുംബത്തോടും ചെയ്യുന്ന കടും കൈക്കു ദൈവം രക്ഷിക്കും എന്ന് കരുതുന്നത് ദൈവ ദോഷം മായിരിക്കും .

അതുകൊണ്ടു തിരുവാതിര കളിയും വടം വലിയും സ്‌റ്റേജും മൈക്കും പാട്ടും ഒക്കെ ചേര്‍ന്ന് സംഭവ ബഹുലമാക്കിയ യൂക്കെ മലയാളി സംഘടനകള്‍ ചെയേണ്ടത് 40 കഴിഞ്ഞ അതാതു സംഘടനാ അംഗങ്ങള്‍ക്ക് നിര്ബന്ധമായി ഹെല്‍ത് ചെക്ക് ചെയ്യിപ്പിക്കുക എന്നതാണ് . അതുപോലെ ദിവസ വ്യായാമം 20 മിനിറ്റെങ്കിലും ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുക .

അതുപോലെ പരിഹരിക്കേണ്ട അടിയന്തിര സംഗതിയാണ് യൂക്കെയിലെ ഏതെങ്കിലും ഒരു മലയാളി മരണപെട്ടാല്‍

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുവാനും കുടുംബ സ്ഥിതി മോശമായ ആശ്രിതര്‍ക്കും ഒരു മണി ബോക്‌സ് കൊടുക്കുന്നതും .

നമ്മള്‍ എല്ലാവരും വിചാരിച്ചാല്‍ അതിനുള്ള ഒരു സ്ഥിരം സംവിധാനം ഉണ്ടാകും

ഓരോരോ വിഷയത്തിനും അനവധി സംഘടനകള്‍ പാട്ട കൊട്ടി പിരിക്കുവാന്‍ ഇറങ്ങുന്നത് ഒരു നാണക്കേടും നീതികേടുമാണ് . പലപ്പോഴും അനര്ഹമായി ധാരാളം പണം വന്നുചേരുകയും ചാരിറ്റി നിയമം അനുസരിച്ചു മുഴുവന്‍ തുകയും കൊടുക്കുവാന്‍ ബാധ്യസ്തരാവുകയും എന്നാല്‍ മറ്റൊരു ആവശ്യത്തിനായി മിനിമം മൃതദേഹം അയക്കുവാനുള്ള പണം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നതും നാം കാണുകയാണ് . ഇത് രണ്ടും ഇപ്പോള്‍

ബ്രിട്ടനിലെ മലയാളിയുടെ കണ്മുന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ് .ഒരു അപ്പീലില്‍ പലവിധ മായി 45000 പൗണ്ട് കിട്ടിയിടത്തു മറ്റൊന്നിനു ഒരു പൗണ്ടുപോലും ശേഖരിക്കുവാന്‍ കഴിഞ്ഞില്ല .

പണം കൊടുക്കുന്നവരുടെ നന്മ യുടെ കുറവല്ല മറിച്ചു അതിലെ സന്ഘാടന വിതരണത്തിലെ പിശകാണ് .

യൂക്കെയിലെ സാമൂഹ്യ നേതാക്കന്‍ മാര്‍ ആ കുറവ് പരിഹരിക്കും എന്നും കരുതുന്നു .

കലാമേള യുക്മ നടത്തുന്നതുപോലെ ചാരിറ്റി ബ്രിട്ടീഷ് മലയാളി എന്ന പത്രത്തിന് കീഴില്‍ എല്ലാ ചാരിറ്റിയും ഏകോപിക്കാവുന്നതാണ് . അവിടെ സങ്കുചിതചിന്തയും ഈഗോ ക്ലാഷും ഇല്ലെങ്കില്‍ നമ്മുടെ ഒരു കൂടാര സിന്ധാന്തത്തിനു യോജിക്കുന്നതാണ് . അതിനെപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസം ഒരു സമൂഹ സാമാന്യ ബുദ്ധി സാമര്‍ഥ്യം MASS INTELLIGENCE ഉപയോഗിച്ച് പരിഹരിക്കാം . മുന്നോട്ടു പോകാനുള്ള വഴി ചര്‍ച്ചയിലൂടെയും പരിഹാര നിര്‍ദേശ സംവിധാനം ഒരുക്കിയും തെളികാം ....പിന്നോട്ട് ആണെങ്കില്‍ നമ്മുക്ക് ക്ഷാമം ഇല്ലാതെ ഉടക്ക് വാദങ്ങളും ലഭ്യമാണ് പക്ഷെ അത് കുഴിയാനയെ പോലെ പിന്നോട്ട് ആയിരിക്കും സഞ്ചരിക്കുക.

അതുപോലെ മറ്റൊരു വിഷയമാണ് പത്തു മലയാളിക്ക് നാലു സംഘടന . അ മീബ കണക്കു പിളര്‍ന്നു ചില വ്യക്തികളുടെ വെറും ഈഗോ പ്രാഞ്ചിയേട്ടന്‍ ആഗ്രഹ സഫലീകരണ ത്തിനായി അടപ്പു കല്ലുകള്‍ കൂട്ടുന്ന മാതിരി ലാഘവത്തോടെ സംഘടനകള്‍ സൃഷ്ടിക്കുന്നതാണ് . ഒരു പുതുമയും ഇല്ലാതെ സ്ഥിരം സ്‌റ്റേജ് പരിപാടികള്‍ തട്ടിക്കൂട്ടുകയാണ് ലക്ഷ്യം . ഒരു ക്വിസ് പ്രോഗ്രാം കൂടി പുതിയതായി നടത്തില്ല .

കുടുംബ വ്യക്തി ബന്ധങ്ങളുടെ പേരില്‍ ചിലര്‍ നിന്ന് കൊടുക്കുന്നതാണ് ഇക്കൂട്ടര്‍ക്കുള്ള ഊര്‍ജ്ജം .

അതിലുള്ള മറുവശം പലപ്പോഴും ജനാധിപത്യം ഇല്ലാതെ പല സംഘടനകളും പ്രവര്‍ത്തിക്കുന്നൂ എന്നുള്ളതാണ് .പല നേതാക്കളും അവര്‍ക്കു ഭൂരിപക്ഷം ഉണ്ടെങ്കില്‍ പിന്നെ ന്യൂന പക്ഷ ബഹുമാനമില്ലാതെ പുകച്ചു പുറത്തു ചാടിക്കുന്ന സമീപനമാണ് ഇതിനായി പലപ്പോഴും ജാതി മത പ്രാദേശികതയെ കൂട്ടുപിക്കാറാണ് പതിവ് .

നമ്മുക്ക് ഒരു ജനാധിപത്യ സംസ്‌കാരം വളര്‍ത്തിയെടുക്കണം .

കാട്ടില്‍ ഇല്ലാത്ത പുലിയെ കുറിച്ച് അവിടെ ഇടതുപക്ഷം ഇവിടെ വലതു പക്ഷം എന്ന് പറഞ്ഞു അനാവശ്യ രാഷ്ട്രീയ കുത്തി തിരുപ്പുകള്‍ വെറും ജുഗുപ്‌സാ വഹമാണ് . ഇതൊക്കൊ വെറും സ്ഥാപിത താല്പര്യ സംരക്ഷണാര്‍ദ്ധം പ്രചരിപ്പുക്കുന്നതാണ്

എല്ലാവരും ഒത്തുചേരുകയും പലര്‍ക്കുമുള്ള പല കഴിവുകളും നാം ഒരു തട്ടത്തിലേക്കു കൊണ്ടുവരുമ്പോള്‍ നമുക്ക് അനാദൃശ മായാ ഉയരങ്ങളിലേക്ക് പറക്കുവാന്‍ കഴിയും. അതിലൂടെ നമ്മുക്ക് പ്രവാസ മലയാളിയുടെ ചരിത്രത്തില്‍ ഒരു മാതൃക ആകാനും നമ്മുടെ മാനസീക ശാരീരിക സ്വാസ്ഥ്യം നിലനിര്‍ത്തുവാനും കഴിയും .Other News in this category4malayalees Recommends