കെറ്ററിംഗ് മലയാളി അസോസിഷന്‍ ( KMWA ) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കെങ്കേമമായി

A system error occurred.

കെറ്ററിംഗ് മലയാളി അസോസിഷന്‍ ( KMWA ) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം  കെങ്കേമമായി
കേറ്ററിംഗ് മലയാളി അസോസിഷന്‍ ( KMWA ) യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അതിമനോഹരമായി ആഘോഷിച്ചു. കേറ്ററിംഗ് , ഗഏഒ സോഷ്യല്‍ ക്ലബില്‍ വച്ച് കഴിഞ്ഞ ശനിയച്ചയാണ് പരിപാടികള്‍ നടത്തപ്പെട്ടത് ..അസോസിയേഷന്‍ പ്രസിഡണ്ട് സോബിന്‍ ജോണിന്റെ ആദൃകഷതയില്‍ കൂടിയ യോഗത്തില്‍ ഫാദര്‍ ടോം ജേക്കബ്, ക്രിസ്തുമസ് സന്ദേശം നല്‍കുകയും കേക്ക് മുറിച്ചു പരിപാടികള്‍ ഉത്ഘാടനം ചെയ്യുകയും ചെയ്തു .സെക്രെറെരി ജോര്‍ജ് ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവധരിപ്പിച്ചു ,


കേറ്ററിംഗിലെ കലാകാരന്‍മാരുടെയും കലാകാരികളുടെയും നേതൃത്തത്തില്‍ അതി മനോഹരമായ കലാവിരുന്നാണ് അരങ്ങേറിയത്. ജോസ് തോട്ടപ്പിള്ളി രചനയും സംവിധാനവും നിര്‍വ്വഹിച്ച വീണുടയുന്ന കൗമാരം എന്ന ഈ നാടകം ഇന്നിന്റെ നേര്‍രേഖയായിരുന്നു .വിഭവസമര്‍ഥമായ ക്രിസ്തുമസ് ഡിന്നര്‍ എല്ലാവരും ആസ്വദിച്ചു.


ആര്‍ട്‌സ് കോഡിനെറ്റെര്‍മാരായ ഹരിപ്രിയ കുറുപ്പ് . ജോയ മര്‍ഫി,.ജയശ്രി , ആഷ സിന്‍സണ്‍ ,ടെസ്സി ഷാജി ,എന്നിവരുടെ നിരന്തരപരിശ്രമമാണ് പരിപാടികള്‍ ഇത്രമാത്രം വര്‍ണ്ണശബളമാക്കിയത് .പരിപാടികളുടെ വിജയത്തിനായി ഗങണഅ പ്രസിഡന്റ് സോബിന്‍ ജോണ്‍ ,സെക്രെട്ടെറി,ജോര്‍ജ് ജോണ്‍ , ,ട്രഷര്‍ ഷിന്‍സണ്‍ ലുകൊസ് P R O മര്‍ഫി ജോര്‍ജ് ,മറ്റു കമ്മറ്റി അംഗങ്ങളും മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചു, ജാതി ,മത ഭേതമേനൃ എല്ലാ കെറ്ററിഗ് മലയാളികളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതില്‍ പ്രസിഡണ്ട് സോബിന്‍ ജോണിന്റെ നേതൃത്തത്തിലുള്ള എക്‌സികൂട്ടിവ് കമ്മറ്റി പ്രതേൃാഗ അഭിനധനം അര്‍ഹിക്കുന്നതായി ജഞഛ മര്‍ഫി ജോര്‍ജ് അറിയിച്ചു .


Other News in this category4malayalees Recommends