ജിഷ്ണുവിന്റെ മരണം: അന്വേഷണം ഇനി െ്രെകംബ്രാഞ്ചിന് ;ജിഷ്ണുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന ശരീരത്തിലെ മുറിവുകളെ കുറിച്ചും അന്വേഷിക്കും

ജിഷ്ണുവിന്റെ മരണം: അന്വേഷണം ഇനി െ്രെകംബ്രാഞ്ചിന് ;ജിഷ്ണുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന ശരീരത്തിലെ മുറിവുകളെ കുറിച്ചും അന്വേഷിക്കും
പാമ്പാടി നെഹ്‌റു കോളെജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഉത്തരവ്. തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല. റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവില്‍ ലോക്കല്‍ പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയതതെന്നാണ് ആരോപണങ്ങള്‍. കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുളള കാര്യവും വ്യക്തമാക്കിയിരുന്നു. സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് ഉത്തരവിടുന്നത്.

ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു. തൃശൂര്‍ റേഞ്ച് ഐജിക്കാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം എത്തിയത്. കൂടാതെ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാരും കോളെജില്‍ എത്തി മൊഴി എടുത്തിരുന്നു.പ്രിന്‍സിപ്പാളിന്റെയും വിദ്യാര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ആരോപണ വിധേയനായ അധ്യാപകന്റെയും മൊഴി കമ്മീഷന്‍ എടുക്കുന്നുണ്ട്. സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ഉടന്‍ തന്നെ സര്‍ക്കാരിന് കൈമാറും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Other News in this category4malayalees Recommends