കെജ്രിവാള്‍ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും ? തിരഞ്ഞെടുപ്പ് റാലിക്കിടെ സൂചനകള്‍ നല്‍കി സിസോദിയ

A system error occurred.

കെജ്രിവാള്‍ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും ? തിരഞ്ഞെടുപ്പ് റാലിക്കിടെ സൂചനകള്‍ നല്‍കി സിസോദിയ
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാളാണെന്ന് കരുതി വോട്ടുചെയ്യാന്‍ ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ.പേഞ്ചാബില്‍ മൊഹാലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയയുടെ ശ്രദ്ധേയമായ പ്രസംഗം. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതി നിങ്ങള്‍ വോട്ട് ചെയ്യു. നിങ്ങളുടെ വോട്ട് കെജ്രിവാളിന് തന്നെയാകട്ടെ എന്നായിരുന്നു മനീഷ് സിസോദിയ പറഞ്ഞത്.

പഞ്ചാബ് മുഖ്യമന്ത്രി ആരാകുമെന്നാണ് ജനങ്ങള്‍ എന്നോട് ചോദിക്കുന്നത്. അന്നേരം അവര്‍ ആഗ്രഹിക്കുന്നത് പോലെ താന്‍ പറഞ്ഞെന്നായിരുന്നു പിന്നീട് ഇതെക്കുറിച്ചുളള സിസോദിയയുടെ പ്രതികരണം. തെരഞ്ഞെടുപ്പിനുശേഷം എംഎല്‍എമാരായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നാണ് കഴിഞ്ഞദിവസം അരവിന്ദ് കെജ്രിവാളും വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പ്രചാരണങ്ങള്‍ ആവേശത്തോടെ മുന്നേറുമ്പോഴും ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് കൊണ്ടുതന്നെ സിസോദിയയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി കഴിഞ്ഞു. കെജ്രിവാളിന്റെ യഥാര്‍ത്ഥ ഉദ്ദേശം ഇപ്പോഴാണ് പുറത്തുവരുന്നതെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.

Other News in this category4malayalees Recommends