ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷഹനായികള്‍ മോഷ്ടിച്ച് വിറ്റ കൊച്ചുമകന്‍ അറസ്റ്റില്‍

A system error occurred.

ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷഹനായികള്‍ മോഷ്ടിച്ച് വിറ്റ കൊച്ചുമകന്‍ അറസ്റ്റില്‍
പ്രശസ്ത ഷെഹനായ് വാദകനായ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കൊച്ചുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍പ്രധാനമന്ത്രി നരസിംഹറാവു, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവര്‍ സമ്മാനിച്ച മൂന്നു വെള്ളി ഷെഹനായികളും മരം കൊണ്ടുളള ഒരു ഷെഹനായിയുമാണ് ബിസ്മില്ലാ ഖാന്റെ മകന്റെ വീട്ടില്‍ നിന്നും മോഷണം പോയത്.അമൂല്യങ്ങളായ ഇവ മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന് കുടുംബാഗങ്ങള്‍ ആഗ്രഹിച്ചിരുന്നതാണ് .ഇതിനിടയിലാണ് മോഷണം നടന്നത്.

കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ വരാണസി പൊലീസിനായിരുന്നു അന്വേഷണ ചുമതല. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഒരു ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ഉരുക്കിയ വെള്ളി ഷെഹനായികള്‍ ലഭിച്ചത്. ബിസ്മില്ലാ ഖാന്റെ പുത്രനായ കാസിം ഹുസൈന്റെ മകനാണ് ആഭരണ നിര്‍മ്മാതാക്കള്‍ക്ക് ഇവ വിറ്റതെന്ന് പൊലീസ് പറയുന്നു.ഷെഹനായികള്‍ കണ്ടെടുക്കുമ്പോള്‍ ഇതിലെ വെള്ളി ഭാഗം ഉരുക്കിയ നിലയില്‍ ആയിരുന്നു. ഉരുക്കിയ ഒരു കിലോ വെള്ളിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 17000 രൂപയ്ക്കാണ് ഉസ്താദിന്റെ ഷെഹനായികള്‍ കൊച്ചുമകന്‍ ഉരുക്കി വിറ്റതെന്ന് പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends