നോട്ട് ക്ഷാമം തുടരുന്നതിനിടെ എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി ; അധികമായി വരുന്ന ഓരോ ഇടപാടിനും 23 രൂപ വീതം ഈടാക്കും

A system error occurred.

നോട്ട് ക്ഷാമം തുടരുന്നതിനിടെ എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി ; അധികമായി വരുന്ന ഓരോ ഇടപാടിനും 23 രൂപ വീതം ഈടാക്കും
നോട്ട് ക്ഷാമം രൂക്ഷമാണ് .എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധിയും നിശ്ചയിച്ചിരിക്കുന്നു. ഇതിനിടയില്‍ സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. പ്രതിമാസം ഗ്രാമപ്രദേശങ്ങളില്‍ അഞ്ച് എടിഎം ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക.നഗരങ്ങളില്‍ മൂന്ന് ഇടപാടുകളാണ് സൗജന്യം.

എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും.ഡിസംബര്‍ അവസാനം മുതല്‍ തന്നെ എസ്ബിടി, എസ്ബിഐ ഒഴികെയുളള ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു. സംസ്ഥാനത്തെ 31% എടിഎമ്മുകളുളള എസ്ബിടിയും എസ്ബിഐയും കൂടി കഴിഞ്ഞദിവസം ഇത് പുനരാരംഭിച്ചതോടെ ഇടപാടുകാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

നിലവില്‍ ഒരു ദിവസം എടിഎമ്മുകള്‍ വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 4500 ആണ്. എന്നാല്‍ മിക്ക എടിഎമ്മുകളിലും ഇപ്പോഴും 2000ത്തിന്റെ നോട്ടുകള്‍ മാത്രമാണ് കൂടുതലുളളതും. ഇതും ഇടപാടുകാരെ വലക്കുന്നുണ്ട്. മിനി സ്‌റ്റേറ്റ്‌മെന്റ്, ബാലന്‍സ് പരിശോധന എന്നിവയും ഇടപാടായി കണക്കാക്കി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.

Other News in this category4malayalees Recommends