ചൈനയിലെ യുവാക്കളോട് അവിവാഹിതരായ യുവതികള്‍ ഇങ്ങനെ ചെയ്യാമോ ?ഡിമാന്‍ഡ് കൂടുമ്പോള്‍ പെണ്‍കുട്ടികള്‍ പറയുന്നു 'ഞങ്ങള്‍ക്ക് എന്തും ആവാല്ലോ'

A system error occurred.

ചൈനയിലെ യുവാക്കളോട് അവിവാഹിതരായ യുവതികള്‍ ഇങ്ങനെ ചെയ്യാമോ ?ഡിമാന്‍ഡ് കൂടുമ്പോള്‍ പെണ്‍കുട്ടികള്‍ പറയുന്നു 'ഞങ്ങള്‍ക്ക് എന്തും ആവാല്ലോ'
ചൈനയില്‍ യുവാക്കള്‍ക്ക് വിവാഹം ചെയ്യാനുള്ള ചിലവ് ആലോചിക്കുമ്പോള്‍ തലവേദനയാണ്.സ്ത്രീ വീട്ടുകാര്‍ക്ക് കനത്ത തുക നല്‍കണമെന്നത് തന്നെ കാരണം.ഇപ്പോള്‍ പണം മാത്രമല്ല ഫഌറ്റ്,വാഹനം,ടിവി,ഫ്രിഡ്ജ് എന്നിങ്ങനെ നീണ്ട നിരതന്നെ എത്തണം മകളെ കെട്ടിച്ചുകൊടുക്കണമെങ്കില്‍.ഒരു പെണ്ണു കെട്ടാന്‍ ലോണ്‍ എടുത്തു കഷ്ടപ്പെടുകയാണ് യുവാക്കള്‍.ഈ മേഖലയില്‍ വന്‍ ചൂഷണവും നടക്കുന്നുണ്ട് .പണം നല്‍കി വിവാഹം കഴിക്കുന്ന കാര്യം പ്രശ്‌നത്തിലാക്കിയിരിക്കുന്നത് ഗ്രാമത്തിലെ യുവാക്കളെയാണ്.പറയത്തക്ക വലിയ വരുമാനമില്ലാത്ത ഇവര്‍ക്ക് പെണ്ണു കിട്ടുന്നുമില്ല.ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ നഗരത്തിലേക്ക് ചേക്കേറുകയാണത്രെ.കൂടുതല്‍ ' പുരുഷധനം' വാങ്ങി ഇവര്‍ നഗരത്തിലെ യുവാക്കളെ വിവാഹം ചെയ്യുമ്പോള്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് വിവാഹം സ്വപ്‌നം മാത്രമാണ് .

രാജ്യത്ത് ജനന നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടികളുടെ അനുപാതം പുരുഷന്മാരുമായി തട്ടിച്ച് നോക്കിയാല്‍ കുറവാണ് .ഇതാണ് പെണ്‍കുട്ടികള്‍ക്ക് ഡിമാന്‍ഡ് കൂടാനും കാരണം.ഇനിയും വിവാഹം കഴിക്കാത്ത യുവാക്കളുടെ എണ്ണം കൂടുമെന്നാണ് കണക്കുകള്‍ പറയുന്നത്.

Other News in this category4malayalees Recommends