ദുബായ് റോഡുകളില്‍ വേഗപരിധി കുറച്ചു ദുബായ് അല്‍ ഐന്‍ റോഡിലെ ആദ്യ ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ ഐന്‍ അതിര്‍ത്തിവരെ വേഗത 100 കിലോമീറ്ററായി നിശ്ചയിച്ചു. 120 കിലോമീറ്ററില്‍ കൂടുതലായാല്‍ റഡാറില്‍ രേഖപ്പെടുത്തും

A system error occurred.

ദുബായ് റോഡുകളില്‍ വേഗപരിധി കുറച്ചു ദുബായ് അല്‍ ഐന്‍ റോഡിലെ ആദ്യ ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ ഐന്‍ അതിര്‍ത്തിവരെ വേഗത 100 കിലോമീറ്ററായി നിശ്ചയിച്ചു. 120 കിലോമീറ്ററില്‍ കൂടുതലായാല്‍ റഡാറില്‍ രേഖപ്പെടുത്തും
ദുബായ്: എമിറേറ്റിലെ പ്രധാനപ്പെട്ട ചില റോഡുകളിലും ചില പാതകളുടെ നിശ്ചിതഭാഗങ്ങളിലും വേഗപരിധി കുറച്ചു. അപകടങ്ങള്‍ കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണിത്. ട്രാഫിക് പോലീസ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് അല്‍ മസ്രൂഇയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചത്.

ദുബായ്അല്‍ ഐന്‍ റോഡിലെ ആദ്യ ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ ഐന്‍ അതിര്‍ത്തിവരെ വേഗത 100 കിലോമീറ്ററായി നിശ്ചയിച്ചു. 120 കിലോമീറ്ററില്‍ കൂടുതലായാല്‍ റഡാറില്‍ രേഖപ്പെടുത്തും. നേരത്തെ ഈ റോഡിലെ വേഗപരിധി 120 കിലോമീറ്ററും റഡാര്‍ പരിധി 140 കിലോമീറ്ററുമായിരുന്നു. ഉമ്മു സുഖീം റോഡില്‍ വേഗപരിധി 110 കിലോമീറ്ററില്‍നിന്ന് 100 കിലോമീറ്ററായി കുറച്ചു. ശൈഖ് സായിദ് റോഡിലെ ദുബായ് പോലീസ് അക്കാദമി ഫ്‌ളൈ ഓവറില്‍ മരാബ് ട്രാഫിക് സിഗ്‌നലിലേക്കുള്ള ദിശയില്‍ 80 കിലോമീറ്ററാണ് നിശ്ചയിച്ചിരിക്കുന്നത്. 100 കിലോമീറ്ററാണ് പരമാവധി വേഗത.

ഊദ് മേത്തയിലെ ചില റോഡുകളും അല്‍ ഖുദ്‌റ റോഡിലും വേഗപരിധി 90 കിലോമീറ്ററും റഡാര്‍ പരിധി 111 കിലോമീറ്ററുമാണ്. അല്‍ സഫുവ റോഡിലും വേഗപരിധി കുറച്ചിട്ടുണ്ട്. നേരത്തെ 80 കിലോമീറ്റര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 60 കിലോമീറ്ററാക്കി ചുരുക്കി. റഡാര്‍ പരിധി 80 കിലോമീറ്ററാണ്. നേരത്തെയിത് 100 കിലോമീറ്ററായിരുന്നു.
Other News in this category4malayalees Recommends