യുകെ ആകമാനം 36 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത ഹിമപാതം; താപനില മൈനസ് 10ഡിഗ്രിയിലെത്തും; ആറ് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ മരവിക്കല്‍; എട്ടിഞ്ചോളം പൊഴിയുന്ന മഞ്ഞിനൊപ്പം കനത്ത കാറ്റുകളും മഴയും അണിചേരും; യാത്രകളും വൈദ്യുതിയും തടസപ്പെടും

A system error occurred.

യുകെ ആകമാനം 36 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത ഹിമപാതം; താപനില മൈനസ് 10ഡിഗ്രിയിലെത്തും; ആറ് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ മരവിക്കല്‍; എട്ടിഞ്ചോളം പൊഴിയുന്ന മഞ്ഞിനൊപ്പം കനത്ത കാറ്റുകളും മഴയും അണിചേരും; യാത്രകളും വൈദ്യുതിയും തടസപ്പെടും
അടുത്ത 36 മണിക്കൂറുകള്‍ യുകെയാകമാനം കടുത്ത രീതിയില്‍ മഞ്ഞ് വീണ് ഇപ്പോഴുള്ള ദുരിതങ്ങള്‍ നരകസമാനമാകുമെന്ന മുന്നറിയിപ്പുമായി ഫോര്‍കാസ്റ്റര്‍മാര്‍ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് യുകെയിലെ താപനില മൈനസ് 10 ഡിഗ്രി സെല്‍ഷ്യസായി ഇടിഞ്ഞ് താഴുകയും ചെയ്യുന്നതാണ്. രണ്ട് വ്യത്യസ്തദിശയിലുള്ള തണുത്ത വായുപ്രവാഹം യുകെയെ ലക്ഷ്യം വച്ച് എത്തുന്നതിനാലാണ് വിഷമകരമായ ഈ കാലാവസ്ഥയിലേക്ക് രാജ്യം എടുത്തെറിയപ്പെടുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആറ് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ തണുത്ത് മരവിക്കലിന്റെ കെണിയിലാണ് രാജ്യം പെടാന്‍ പോകുന്നത്. ആര്‍ട്ടിക്കില്‍ നിന്നാണ് ഇത്തരത്തില്‍ തണുത്ത വായുപ്രവാഹം യുകെയിലേക്ക് ശക്തമാകുന്നത്. ഈ പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ ഗതാഗത സംവിധാനം താറുമാറാവുകയും വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടുകയും ചെയ്യുന്നതാണ്.

പ്രതികൂലമായ കാലാസവസ്ഥ മൂലം രാജ്യമാകമാനം ഉണ്ടായേക്കാവുന്ന അപകടങ്ങളും അടിയന്തിരാവസ്ഥകളും നേരിടുന്നതിനായി സൈന്യത്തെ ജാഗരൂകമായി നിര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 2010ന് ശേഷമുള്ള ഏറ്റവും ശക്തമായ ഹിമപാതത്തിനാണ് രാജ്യം ബലിയാടായീത്തീര്‍ന്ന് കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ നോര്‍ത്തിലെ ചില ഭാഗങ്ങളില്‍ ആറിഞ്ചിന് മേല്‍ മഞ്ഞ് വീഴുമെന്നാണ് പ്രവചനം. ഇതിന് പുറമെ രാജ്യത്തെ ഏത് പ്രദേശത്തും ഈ അവസരത്തില്‍ രണ്ടിഞ്ചിന് മേല്‍ മഞ്ഞ് വീഴുന്നതുമാണ്. ഈ പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് ഗവണ്‍മെന്റ് കര്‍ക്കശമായ കാലാവസ്ഥാ-ആരോഗ്യ മുന്നറിയിപ്പുകള്‍ ഇന്ന് മുതല്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇന്ന് മുതലാണ് ഈ തരത്തിലുള്ള ഏററവും ശക്തമായ ഹിമപാതം രാജ്യത്തുണ്ടാവുകയെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പുകള്‍.

ഈ അവസരത്തില്‍ നോര്‍ത്തിലെ മിക്ക ഭാഗങ്ങളിലും താപനില മൈനസ്10 ഡിഗ്രിയായി ഇടിഞ്ഞ് താഴുന്നതാണ്. ഇതിന് പുറമെ രാജ്യത്തെ മിക്ക ഭാഗങ്ങളിലും താപനില ഫ്രീസിംഗ് പോയിന്റിന് മുകളില്‍ പോകാന്‍ ഈ വീക്കെന്‍ഡ് വരെ പാടുപെടുകയും ചെയ്യും. സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, തീരപ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ വെള്ളിയാഴ്ച വരെ കനത്ത കാറ്റും മഞ്ഞും ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ ശക്തമാണ്. ഈ അവസരത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ടിഞ്ചോളവും താഴ്ന്ന പ്രദേശങ്ങളില്‍ രണ്ടിഞ്ചോളവും മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്.

വ്യാഴാഴ്ച തെക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും തുടര്‍ന്നിത് മഞ്ഞിന് വഴിമാറുകയും താപനില ഇടിഞ്ഞ് താഴുമെന്നും മെറ്റ് ഓഫീസ് വക്താവായ ഗ്രഹാം മാഡ്ജ് പ്രവചിക്കുന്നു. കനത്ത മഞ്ഞും കാറ്റും രാജ്യവ്യാപകമായി യാത്രാതടസങ്ങളുണ്ടാക്കുമെന്നാണ് മെറ്റ് ഓഫീസ് ചീഫ് ഫോര്‍കാസ്റ്ററായ ഡാന്‍ സുരി പ്രവചിക്കുന്നത്. ഇതിന് പുറമെ വിവിധ യിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്യുന്നതാണ്. ഇതനുസരിച്ച് മഞ്ഞ് വീഴ്ച ഇന്ന് വൈകുന്നേരം മുതല്‍ ശക്തിപ്പെട്ട് നാളെ വൈകുന്നേരം വരെ നീണ്ട് നില്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിനൊപ്പം ശക്തമായ കാറ്റുകളും അണിചേരുന്നതോടെ കടുത്ത യാത്രാ തടസത്തിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

Other News in this category4malayalees Recommends