ഇന്ത്യ, പാക്കിസ്ഥാന്‍, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗജന്യമായി പറക്കാന്‍ ഇതാ ആകര്‍ഷകമായ ഒരു ഓഫര്‍

A system error occurred.

ഇന്ത്യ, പാക്കിസ്ഥാന്‍, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗജന്യമായി പറക്കാന്‍ ഇതാ ആകര്‍ഷകമായ ഒരു ഓഫര്‍
ദുബായ്: ഇന്ത്യയിലേക്കും യൂറോപ്പിലേക്കും പാക്കിസ്ഥാനിലേക്കുമൊക്കെ യാത്ര ചെയ്യണമെന്നുണ്ടോ? ഇതാ തികച്ചും സൗജന്യമായി യാത്ര ചെയ്യാനൊരവസരം.

പരിമിത കാലത്തേക്ക് ഇത്തരമൊരു വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഇത്തിസാലാത്ത്. ആദ്യമായാണ് ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു അവസരം. ലണ്ടന്‍, പാരീസ്, റോം തുടങ്ങിയ സ്ഥലങ്ങളിലേക്കും നിങ്ങള്‍ക്ക് പറക്കാം. നികുതിയടക്കം സൗജന്യ ടിക്കറ്റും, വിനോദത്തിനുളള സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ദൈര്‍ഘ്യമേറിയതോ ഹ്രസ്വമോ ആയ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

അമ്മാന്‍, ഏതന്‍സ്, ബഹ്‌റൈന്‍, ബെയ്‌റൂട്ട്, കെയ്‌റോ,കൊച്ചി, കൊളംബോ, ദമാം, ഡല്‍ഹി, ദോഹ, ഇസ്താംബൂള്‍, കറാച്ചി, കീവ്, കുവൈറ്റ്, ലണ്ടന്‍, മനില, മോസ്‌കോ, മുംബൈ, മസ്്ക്കറ്റ്, പാരീസ്, റിയാദ്, റോം, സ്‌റ്റോക്ക് ഹോം തുടങ്ങി എവിടേയ്ക്ക് വേണമെങ്കിലും നിങ്ങള്‍ക്ക് പറക്കാം.

വിമാനക്കമ്പനികള്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യവും നിങ്ങള്‍ക്ക് തന്നെ നല്‍കിയിരിക്കുന്നു. ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങി എവിടെ നിന്ന് വേണമെങ്കിലും യാത്ര തുടങ്ങാം.

ഇലൈഫ് സസ്‌ക്രൈബേഴ്‌സിന് വേണ്ടിയാണ് ഈ പാക്കേജുകള്‍ ഒരുക്കിയിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.estisalat.ae/elife സന്ദര്‍ശിക്കുക. അല്ലെങ്കില്‍ തൊട്ടടുത്തുളള ഇവരുടെ ഷോറൂമുമായി ബന്ധപ്പെടാവുന്നതാണ്. 800101 എന്നനമ്പരിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇന്ന് മുതലാണ് ഓഫര്‍ തുടങ്ങുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പത്ത് ദിവസത്തിനകം തന്നെ www.flywithlife.ae സന്ദര്‍ശിക്കുക.
Other News in this category4malayalees Recommends