കാണാതായ മലയാളി യുവാവ് മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

A system error occurred.

കാണാതായ മലയാളി യുവാവ് മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു
മസ്‌കത്ത്: കാണാതായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ തെക്കുംഭാഗത്ത് അഷ്‌റഫ് ഹലീമ ദമ്പതികളുടെ മകന്‍ അര്‍ഷദ് (23) ആണ് മരിച്ചത്.

മാസങ്ങള്‍ മുമ്പ് ഒമാനിലെത്തിയ അര്‍ഷദിനെ പത്ത് ദിവസം മുമ്പാണ് കാണാതായത്. തുടര്‍ന്ന് സ്ഥാപനാധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിങ്കളാഴ്ച മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. സുവൈഖിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.
Other News in this category4malayalees Recommends