യുകെയിലെ ശരാശരി വീടുവിലകളില്‍ 2016ല്‍ 14,000 പൗണ്ടിന്റെ വര്‍ധനവ്; ശരാശരി പ്രോപ്പര്‍ട്ടി വില 222,484 പൗണ്ട്; ബ്രെക്‌സിറ്റ് ഭീതി പ്രോപ്പര്‍ട്ടി വിപണിയെ തൊട്ട് തീണ്ടിയില്ല; 2017ല്‍ വിലവര്‍ധന തുടരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

A system error occurred.

യുകെയിലെ ശരാശരി വീടുവിലകളില്‍ 2016ല്‍ 14,000 പൗണ്ടിന്റെ വര്‍ധനവ്; ശരാശരി പ്രോപ്പര്‍ട്ടി വില 222,484 പൗണ്ട്; ബ്രെക്‌സിറ്റ് ഭീതി പ്രോപ്പര്‍ട്ടി വിപണിയെ തൊട്ട് തീണ്ടിയില്ല; 2017ല്‍ വിലവര്‍ധന തുടരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍
2016ല്‍ രാജ്യത്തെ ശരാശരി വീട് വിലകളില്‍ 14,000 പൗണ്ടിന്റെ വര്‍ധനവുണ്ടായെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തല്‍ഫലമായി കഴിഞ്ഞ വര്‍ഷം ശരാശരി പ്രോപ്പര്‍ട്ടി വില 222,484 പൗണ്ടായി കുതിച്ചുയരുകയും ചെയ്തിരുന്നു. അതായത് 2015ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016 ഡിസംബറിലുണ്ടായ വിലയില്‍ 6.5 ശതമാനം വര്‍ധനവാണ് പ്രകടമായിരിക്കുന്നത്. ഡിസംബറിലെ പ്രതിമാസ വര്‍ധനവ് ഇതനുസരിച്ച് 1.7 ശതമാനമായിരുന്നു. മാര്‍ച്ച് മുതലുള്ള കാലത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവുമാണിതെന്നാണ് ഏറ്റവും പുതിയ ഹാലിഫാക്‌സ് ഹൗസ് പ്രൈസ് ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നത്.

ബ്രെക്‌സിറ്റിലൂടെ യുകെ യൂറോപ്യന്‍ യൂണിയന് പുറത്ത് പോയാല്‍ വീട് വിലകള്‍ ഇടിഞ്ഞ് താഴുമെന്ന് റിമെയിന്‍ ക്യാമ്പുകാര്‍ നടത്തിയ ഭയം ജനിപ്പിക്കുന്ന പ്രചാരണത്തെ നിഷ്പ്രഭമാക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം വീട് വിലകളില്‍ വര്‍ധനവുണ്ടായിരുന്നത്. എന്നാല്‍ ഇതേ രീതിയിലുള്ള ത്വരിതഗതിയിലുള്ള വിലവര്‍ധനവ് പുതുവര്‍ഷമായ 2017ല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നത്. അതായത് ഇക്കാര്യത്തില്‍ ഈ മേഖലയില്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്ക് രണ്ട് അഭിപ്രായമാണുള്ളത്. ബ്രിട്ടന്‍ ഈ വര്‍ഷം യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനുള്ള പ്രായോഗിക നീക്കങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ വീട് വിലകള്‍ ഇടിയുമെന്ന് ഒരു കൂട്ടരും അതല്ല വിലകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ വര്‍ധിക്കുകയാണ് ചെയ്യുകയെന്ന് മറുപക്ഷവും വാദിക്കുന്നുണ്ട്.

ജൂണ്‍ 23ന് നടന്ന റഫറണ്ടത്തിലെ ബ്രെക്‌സിറ്റ് അനുകൂല വോട്ടിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക അനിശ്ചിതത്ത്വത്തിലും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തകരാതെ പിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ ഏറ്റവും കുറഞ്ഞ അടിസ്ഥാനപലിശനിരക്ക് കാരണം മോര്‍ട്ട്‌ഗേജ് മുമ്പില്ലാത്ത വിധം കുറഞ്ഞ നിരക്കില്‍ ലഭ്യമായതും വീട് വിപണിയെയും വിലകളെയും സംരക്ഷിച്ച് നിര്‍ത്താന്‍ സഹായകരമായിരുന്നു. ഇതിന് പുറമെ ഇക്കാലത്തിനിടയില്‍ വീടുകള്‍ക്കുണ്ടായ ഡിമാന്‍ഡിനേക്കാള്‍ കുറവായിരുന്നു വിപണിയിലെ വീടുകളുടെ സപ്ലൈ എന്നതും വിലക്കയറ്റത്തിന് കാരണമായിത്തീര്‍ന്നിരുന്നു. 2016 അവസാനം വീട് വിലകള്‍ കുതിച്ചുയരുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ആര്‍ക്കും പ്രവചിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് ഓണ്‍ലൈന്‍ എസ്റ്റേറ്റ് ഏജന്റ്‌സായ ഹൗസ് സിംപിള്‍.കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

യുകെ യൂണിയന്‍ വിട്ട് പോയാല്‍ ഇവിടുത്തെ സമ്പദ് വ്യവസ്ഥ തകരുമെന്നും വീട് വിലകള്‍ ഇടിഞ്ഞ് താഴുമെന്നുമായിരുന്നു റിമെയിന്‍ ക്യാമ്പുകാര്‍ പ്രവചിച്ചിരുന്നതെന്നും എന്നാല്‍ അത് രണ്ടും സംഭവിച്ചില്ലെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. പുതിയ പ്രോപ്പര്‍ട്ടികള്‍ മാര്‍ക്കറ്റിലേക്ക് വരാത്തതിനാലും വാങ്ങുന്നവര്‍ ബ്രെക്‌സിറ്റിനെ കണ്ട് ഭയക്കാത്തതിനാലും ഈ വര്‍ഷം ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള വിലപേശല്‍ പ്രക്രിയ യൂണിയനുമായി യൂകെ ആരംഭിച്ചാലും വീട് വിലകള്‍ ഇടിഞ്ഞ് താഴാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പ്രവചിക്കുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും തൊഴിലുകള്‍ക്ക് മുകളില്‍ സമ്മര്‍ദം വര്‍ധിച്ചതും ചെലവിടല്‍ കഴിവില്‍ ഞെരുക്കം വന്നതും അഫോര്‍ഡബിലിറ്റി കുറഞ്ഞതും ഈ വര്‍ഷം വീടുകളുടെ ഡിമാന്‍ഡില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വീടുകളുടെ വിലയിടിയാനും ഈ വര്‍ഷം സാധ്യതയുണ്ടെന്നുമാണ് ഹാലിഫാക്‌സ് ഹൗസിംഗ് എക്കണോമിസ്റ്റായ മാര്‍ട്ടിന്‍ എല്ലിസ് വ്യത്യസ്തമായ പ്രവചനം നടത്തിയിരിക്കുന്നത്. 2017ല്‍ വീട് വിലകള്‍ കടുത്ത സമ്മര്‍ദത്തിനടിപ്പെട്ട് കുറഞ്ഞേക്കാമെന്നാണ് ഐഎച്ച്എസ് ഗ്ലോബല്‍ ഇന്‍സൈറ്റ് ചീഫ് യുകെ ആന്‍ഡ് യൂറോപ്യന്‍ എക്കണോമിസ്റ്റായ ഹോവാര്‍ഡ് ആര്‍ച്ചെര്‍ പ്രവചിക്കുന്നത്.

Other News in this category4malayalees Recommends