ഒമാനില്‍ ഗ്രാജ്വേറ്റ് സര്‍വേ 2017 തുടങ്ങി, വിദ്യാഭ്യാസത്തിനും ഒമാന്‍വത്ക്കരണത്തിനും തന്ത്രപരമായ ആസൂത്രണത്തിന് വേണ്ടിയാണ് സര്‍വേ

A system error occurred.

ഒമാനില്‍ ഗ്രാജ്വേറ്റ് സര്‍വേ 2017 തുടങ്ങി, വിദ്യാഭ്യാസത്തിനും ഒമാന്‍വത്ക്കരണത്തിനും തന്ത്രപരമായ ആസൂത്രണത്തിന് വേണ്ടിയാണ് സര്‍വേ
മസ്‌ക്കറ്റ്: ഇക്കൊല്ലത്തെ ഗ്രാജ്വേറ്റ് സര്‍വേയ്ക്ക് രാജ്യത്ത് തുടക്കമായി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് സര്‍വേ നടത്തുന്നത്. ഒമാന്‍വത്ക്കരണത്തിലും വിദ്യാഭ്യാസ രംഗത്തും മാനവവിഭവശേഷിയുടെ സുസ്ഥിരതയ്ക്കും വേണ്ടി തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനായാണ് സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച മുതല്‍ സര്‍വേ ആരംഭിക്കും. അടുത്തമാസം പതിനഞ്ച് വരെ സര്‍വേ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 66 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് 2013 മുതല്‍ 2015 വരെയുളള കാലയളവില്‍ പഠിച്ചിറങ്ങിയ 62835 പേരെയും വിദേശീയരെയും ഉള്‍ക്കൊള്ളിച്ചാണ് സര്‍വേ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുളള ബിന്‍ മുഹമ്മദ് അല്‍ സര്‍മി പറഞ്ഞു.

തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇവരെ ഉപയോഗിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സര്‍വേ നടത്തുന്നത്. വെബ്‌സൈറ്റില്‍ ഫോമുകള്‍ ലഭ്യമാണ്. എല്ലാവരും സര്‍വേയോട് ക്രിയ്ത്മകമായി പ്രതികരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Other News in this category4malayalees Recommends