അപ്പോളോ ആശുപത്രി രണ്ട് ശിശുരോഗ കേന്ദ്രങ്ങള്‍ കൂടി ഒമാനില്‍ തുടങ്ങുന്നു

അപ്പോളോ ആശുപത്രി രണ്ട് ശിശുരോഗ കേന്ദ്രങ്ങള്‍ കൂടി ഒമാനില്‍  തുടങ്ങുന്നു
മസ്‌ക്കറ്റ്: രക്ഷിതാക്കള്‍ക്കും രക്ഷിതാക്കളാകാന്‍ പോകുന്നവര്‍ക്കും ഇതാ ഒരു സന്തോഷവാര്‍ത്ത. കുട്ടികള്‍ക്കായി രാജ്യത്ത് രണ്ട് പുതിയ ആശുപത്രികള്‍ കൂടി വരുന്നു. അടുത്തമാസം നാലിനാണ് ഇവയുടെ ഉദ്ഘാടനം.

റുവിയിലെ ആശുപത്രിയില്‍ ശിശുവിഭാഗം യൂറോളജിയും റിപ്രൊഡക്ടീവ് മെഡിസിന്‍ ക്ലിനിക്കും ഉണ്ട്. ഇന്ത്യയില്‍ നിന്നുളള വിസിറ്റിംഗ് ഡോക്ടര്‍മാരാണ് ഇവിടെ ചികിത്സ നടത്തുന്നത്. പുതി കേന്ദ്രത്തില്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍, ഗൈനക്കോളജി വിഭാഗങ്ങളുമുണ്ട് ആവശ്യമുളളവര്‍ക്ക് ചികിത്സ തേടാവുന്നതാണ്.

കുഞ്ഞുങ്ങളുണ്ടാകാന്‍ അമ്മയില്‍ തടസമാകുന്ന ട്യൂമറുകളും സിസ്റ്റുകളും നീക്കം ചെയ്യാനായി ഇവിടെ റോബോട്ടിക് ശസ്ത്രക്രിയയും ലഭ്യമാണ്. 2012ലാണ് അപ്പോളോയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി ആരംഭിച്ചത്.
Other News in this category4malayalees Recommends