ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചിയിലെത്തിയത് പാക്ക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനെന്ന് റിപ്പോര്‍ട്ട് ; വൈകാതെ പാക്കിസ്ഥാന്‍ ഈ അന്തര്‍വാഹിനി സ്വന്തമാക്കിയേക്കും

A system error occurred.

ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചിയിലെത്തിയത് പാക്ക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനെന്ന് റിപ്പോര്‍ട്ട് ; വൈകാതെ പാക്കിസ്ഥാന്‍ ഈ അന്തര്‍വാഹിനി സ്വന്തമാക്കിയേക്കും
ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളായ പാകിസ്താനും ചൈനയും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുകയും ഒരുമിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ആരോപണം ശക്തമാണ് .എന്നാല്‍ പാക്കിസ്ഥാനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന ചൈനയ്ക്കും ചില താല്‍പര്യങ്ങള്‍ ഇക്കാര്യത്തിലുണ്ടെന്നതും വസ്തുതയാണ്.ഏതായാലും ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്തിലെത്തിയത് പാക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനെന്ന് റിപ്പോര്‍ട്ട് .ഈ അന്തര്‍വാഹിനിയില്‍ പാക്ക് നാവിക സേന ഉദ്യോഗസ്ഥര്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഉടനെ പാക്കിസ്ഥാന്‍ ഇതുവാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട് .കഴിഞ്ഞ മേയില്‍ ആണ് ചൈനയുടെ ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്തെത്തിയത് .ഇതിന്റെ ഗൂഗിള്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.അന്തര്‍വാഹിനി കൈമാറും മുമ്പുള്ള പരിശീലനമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട് .ചൈനയുടെ ഷാങ് ക്ലാസ് ആണവ അന്തര്‍വാഹിനിയാണ് കറാച്ചിയിലെത്തിയത്.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മേല്‍ക്കൈ നേടാനാണ് ഈ അന്തര്‍വാഹിനി പാക്കിസ്ഥാന്‍ സ്വന്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .നിലവില്‍ ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് പാക്കിസ്ഥാനുള്ളത്.ഷാങ് ക്ലാസ് അന്തര്‍വാഹിനിക്ക് ഇന്ധന ആവശ്യത്തിനായി കരയിലേക്ക് വരേണ്ടതില്ല.കടലില്‍ ദീര്‍ഘകാലം കഴിയാം.2013 മുതല്‍ ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.സ്വാധീനം കൂടുതല്‍ മേഖലയിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍ .

മേയ് 19ന് കറാച്ചിയിലെത്തിയ അന്തര്‍വാഹിനി ഏഴുദിവസം ഇവിടെയുണ്ടായിരുന്നു.ജൂണ്‍ 14ന് ഇന്ത്യന്‍ മഹാസമുദ്രം കടന്നുപോയി.

Other News in this category4malayalees Recommends