മക്കളുണ്ടാവില്ലെന്ന് വൈദ്യശാസ്ത്രം പറഞ്ഞു ; 17 തവണ ഗര്‍ഭിണിയായിട്ടും അലസിപ്പോയി ; ഇപ്പോള്‍ നാലു മക്കളുടെ അമ്മയായി

മക്കളുണ്ടാവില്ലെന്ന് വൈദ്യശാസ്ത്രം പറഞ്ഞു ; 17 തവണ ഗര്‍ഭിണിയായിട്ടും അലസിപ്പോയി ; ഇപ്പോള്‍ നാലു മക്കളുടെ അമ്മയായി
മക്കളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ് ! എന്നാല്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് യുവതി ലിറ്റിന കൗര്‍ അമ്മയായി,അതും നാലു കുഞ്ഞുങ്ങള്‍ക്ക്.8 വയസ്സുള്ളപ്പോള്‍ ലിറ്റിന ശ്വേത രക്താണുക്കളെ ബാധിക്കുന്ന അക്യൂട്ട് മെലോയ്ഡ് ലുക്കീമിയയുടെ പിടിയിലായി.അമ്മയാകാനുള്ള ഭാഗ്യം ലിറ്റിനക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.രോഗം പിന്തുടരുന്നതിനാലും മജ്ജ മാറ്റിവയ്ക്കലിന് വിധേയയായതിനാലും ഗര്‍ഭധാരണം സാധ്യമാവില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.ഇംഗ്ലണ്ടിലെ ഈസ്റ്റ്മിഡ്‌ലാന്‍ഡ്‌സ് പ്രവിശ്യയില്‍ നിന്നാണ് ലിറ്റിന 2007ല്‍ വിവാഹം കഴിച്ചത്.23 വയസ്സായിരുന്നു.2010ല്‍ ഇരട്ടകളെ ഗര്‍ഭം ധരിച്ചെങ്കിലും അലസി.പിന്നീട് 16 പ്രാവശ്യം ഇതു തുടര്‍ന്നു.ഇന്ത്യയിലെത്തി 2013 മുതല്‍ 15 വരെ ആറ് വാടക ഗര്‍ഭധാരണ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.2015 സെപ്തംബറില്‍ ഗര്‍ഭപാത്രത്തിലേക്ക് ഭ്രൂണം മാറ്റിവച്ചു.പരീക്ഷണം വിജയിച്ചപ്പോള്‍ കിരണ്‍ ജനിച്ചു.വൈകാതെ മറ്റ് മൂന്നുപേരും പിറന്നു.കാജലും കവിതയും ഇരട്ടകുട്ടികളായി പിറന്നു.കഴിഞ്ഞ ജൂണില്‍ നോട്ടിങ്ഹാമിലെ ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ കിയാറാ നാലാമത്തെ കുട്ടിയ്ക്ക് ജന്മം നല്‍കി.നാലു കുട്ടികളെ കിട്ടിയ സന്തോഷണത്തിലാണ് ഇവര്‍ .

Other News in this category4malayalees Recommends