ജയലളിതയുടെ ആ ആഗ്രഹം ഐശ്വര്യറായ് പൂര്‍ത്തിയാക്കുമോ ; തമിഴകം കാത്തിരിക്കുന്നു

A system error occurred.

ജയലളിതയുടെ ആ ആഗ്രഹം ഐശ്വര്യറായ് പൂര്‍ത്തിയാക്കുമോ ; തമിഴകം കാത്തിരിക്കുന്നു
തന്റെ ജീവിതം സിനിമയാക്കിയാല്‍ ആ വേഷം ഐശ്വര്യ റായ് ചെയ്യണമെന്ന് ജയലളിത പറഞ്ഞിരുന്നത്രെ.ചാനല്‍ അവതാരികയായ സിമി ഗെര്‍വാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്.ജയലളിത കുറേ കാലം മുമ്പ് തന്നോട് ഇക്കാര്യം പറഞ്ഞെന്നാണ് സിമിയുടെ അവകാശ വാദം.സിമിയുടെ അമ്മയുമായി നടത്തിയ ചാറ്റ്‌ഷോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ജയലളിത ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് ഐശ്വര്യ. എന്നെങ്കിലും തന്റെ ജീവിതകഥ സിനിമയാവുകയാണെങ്കില്‍ എന്റെ വേഷം ഐശ്വര്യയെക്കൊണ്ട് ചെയ്യിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം എന്ന് സിമി പറയുന്നു.

തന്റെ ചെറുപ്പകാലവും ജീവിതവുമെല്ലാം അഭിനയിക്കാന്‍ കഴിയുന്ന നടിയാണ് ഐശ്വര്യയാണെന്നും ഈ ലോകത്തില്‍ വെച്ച് താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് ഐശ്വര്യയെന്നും ജയലളിത അന്നു പറഞ്ഞിരുന്നു.എംജി ആറിന്റെയും ജയലളിതയുടെയും ജീവിതകഥ എന്നു പറയാവുന്നമണിരത്‌നം സിനിമയായ ഇരുവരില്‍ അഭിനയിച്ചാണ് ഐശ്വര്യയുടെ അരങ്ങേറ്റം.

ജയലളിതയുടെ ജീവിതകഥയില്‍ ഒരു ചിത്രം പുറത്തിറങ്ങുകയാണെങ്കില്‍ അതില്‍ അഭിനയിക്കാന്‍ ഐശ്വര്യ തയാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്,

Other News in this category4malayalees Recommends