ബ്രെക്‌സിറ്റിന് ശേഷം രാജ്യത്തെ ചെറുകിട ബിസിനസുകളുടെ ആത്മവിശ്വാസം വര്‍ധിച്ചു; ഫെഡറേഷന്‍ ഓഫ് സ്മാള്‍ ബിസിനസസ് ഇന്‍ഡെക്‌സ് പ്രകടിപ്പിക്കുന്നത് കടുത്ത ശുഭാപ്തി വിശ്വാസം; യൂണിയന്‍ വിട്ടാല്‍ ബിസിനസുകള്‍ തകരുമെന്ന റിമെയിന്‍ ക്യാമ്പുകാരുടെ പ്രചാരണം പൊളിഞ്ഞു

A system error occurred.

ബ്രെക്‌സിറ്റിന് ശേഷം രാജ്യത്തെ ചെറുകിട ബിസിനസുകളുടെ ആത്മവിശ്വാസം വര്‍ധിച്ചു; ഫെഡറേഷന്‍ ഓഫ് സ്മാള്‍ ബിസിനസസ് ഇന്‍ഡെക്‌സ് പ്രകടിപ്പിക്കുന്നത് കടുത്ത ശുഭാപ്തി വിശ്വാസം; യൂണിയന്‍ വിട്ടാല്‍ ബിസിനസുകള്‍ തകരുമെന്ന റിമെയിന്‍ ക്യാമ്പുകാരുടെ പ്രചാരണം പൊളിഞ്ഞു
ജൂണ്‍ 23ന് നടന്ന യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെയും ഇവിടുത്തെ ചെറുകിട ബിസിനസുകളുടെയും ആത്മവിശ്വാസം വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ പുറത്ത് വന്ന ഒരു സര്‍വേ ഫലമാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റഫറണ്ടത്തില്‍ രാജ്യത്തെ ഭൂരിഭാഗം പേരും ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ചെറുകിട സ്ഥാപനങ്ങളുടെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വര്‍ധിച്ചുവെന്നാണ് അത്തരം സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. ഫെഡറേഷന്‍ ഓഫ് സ്മാള്‍ ബിസിനസസിലെ 1000ത്തില്‍ അധികം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെയാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ സ്റ്റോക്ക് എക്‌സേഞ്ചിലെ ഷെയര്‍ വിലകളില്‍ വര്‍ധനവുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ സര്‍വേ ഫലം പുറത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതായത് എഫ്ടിഎസ്ഇ 100 ഷെയര്‍ ഇന്‍ഡെക്‌സ് കഴിഞ്ഞ ദിവസം രാത്രി ക്ലോസ് ചെയ്തത് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. 20 വര്‍ഷത്തെ റെക്കോര്‍ഡാണ് അന്നേ ദിവസം ഷെയര്‍ വിലകള്‍ മറികടന്നിരിക്കുന്നത്. രാജ്യം ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്താല്‍ ഇവിടുത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമാകുമെന്ന് റിമെയിന്‍ ക്യാമ്പയിന്‍കാര്‍ നടത്തിയ പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ഈ കണക്കുകളിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നാണ് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവര്‍ കഴിഞ്ഞ രാത്രി സര്‍വേ ഫലത്തോടും ഷെയര്‍വിലകളുടെ റെക്കോര്‍ഡ് വര്‍ധനവിനോടും പ്രതികരിച്ചിരിക്കുന്നത്.

ഫെഡറേഷന്‍ ഓഫ് സ്മാള്‍ ബിസിനസസ് അതിന്റെ ഇന്‍ഡെക്‌സ് ഓഫ് കോണ്‍ഫിഡന്‍സ് വര്‍ഷത്തില്‍ നാല് വട്ടമാണ് പ്രസിദ്ധീകരിക്കാറുള്ളത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ ഇന്‍ഡെക്‌സ് അനുസരിച്ച് ഇതിന് മുമ്പത്തെ മൂന്ന് മാസത്തെ കോണ്‍ഫിഡന്‍സ് നിലവാരമായ മൈനസ് 2.9 ല്‍ നിന്നും ഇപ്പോള്‍ അത് പ്ലസ് 8.6 ആയി ഉയര്‍ന്നിരിക്കുകയാണ്. യുകെയിലെ ചെറുകിട സ്ഥാപനങ്ങള്‍ 2017ല്‍ തികഞ്ഞ ശുഭാപ്തിവിശ്വസമാണ് പുലര്‍ത്തുന്നതെന്ന് ഈ ഇന്‍ഡെക്‌സിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നാണ് ഫെഡറേഷന്‍ അവകാശപ്പെടുന്നത്. ഇത്തരത്തില്‍ ചെറുകിട ബിസിനസുകാരുടെ ആത്മവിശ്വാസം ബ്രെക്‌സിറ്റിന് ശേഷം കുതിച്ചുയര്‍ന്നുവെന്നത് സന്തോഷമുളവാക്കുന്ന കാര്യമാണെന്നാണ് എഫ്എസ്ബി ചെയര്‍മാനായ മൈക്ക് ചെറി പ്രതികരിച്ചിരിക്കുന്നത്.

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചെറുകിട ബിസിനസുകളുടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന വാര്‍ത്ത പ്രതീക്ഷയേറ്റുന്ന വസ്തുതയാണെന്നാണ് ടോറി സ്മാള്‍ ബിസിനസ് മാനേജ്‌മെന്റ് മിനിസ്റ്ററായ മാര്‍ഗോട്ട് ജെയിംസ് പ്രതികരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതുവര്‍ഷത്തിലും അവര്‍ക്ക് പരമാവധി വളരുന്നതിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. എഫ്ടിഎസ്ഇ 100 ഇന്‍ഡെക്‌സ് ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ 0.53 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി പുതിയ ഉയരമായ 7275.47ല്‍ എത്തിച്ചേര്‍ന്നിരുന്നു. 1997ലെ റെക്കോര്‍ഡാണിതിലൂടെ ഭേദിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends