ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ കൈക്കാരന്മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും സ്ഥാനമേറ്റു

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ കൈക്കാരന്മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും സ്ഥാനമേറ്റു
ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ജനുവരി എട്ടിന് രാവിലെ 8 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ നേതൃത്വത്തില്‍ 2017- 18 വര്‍ഷത്തേക്കുള്ള ഇടവകയുടെ പുതിയ കൈക്കാരന്മാരായി ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോസഫ് കണിക്കുന്നേല്‍ (യൂത്ത് ട്രസ്റ്റി) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വളരെ നിസ്വാര്‍ത്ഥതയോടെ ഭംഗിയായി കൈക്കാരന്മാരുടെ കൃത്യനിര്‍വ്വഹണം പൂര്‍ത്തിയാക്കിയ ആന്റണി ഫ്രാന്‍സീസ്, മനീഷ് തോപ്പില്‍, പോള്‍ പുളിക്കന്‍, ഷാബു മാത്യു എന്നിവരെ ബഹു. വികാരി അച്ചന്‍ പ്രത്യേകം അഭിനന്ദിച്ച് നന്ദി രേഖപ്പെടുത്തുകയും, പുതിയ കൈക്കാരന്മാര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന് ഇടവക സമൂഹത്തിനു മുമ്പാകെ സ്വാഗതം ചെയ്യുകയുമുണ്ടായി.


തുടര്‍ന്നു നടന്ന പാരീഷ് കൗണ്‍സില്‍ യോഗത്തില്‍ 28 പാരീഷ് കൗണ്‍സില്‍ അംഗങ്ങളും സ്ഥാനമേറ്റു. ആന്റോ കവലയ്ക്കല്‍, ബീന രാമശര്‍മ്മ (സെക്രട്ടറി), ബ്രിജിറ്റ് ജോര്‍ജ് (പി.ആര്‍.ഒ), ദീപ പോള്‍ കിടങ്ങന്‍, ജിതേഷ് ചുങ്കത്ത്, ജോസഫ് ജോര്‍ജ്, ജോമി ജേക്കബ്, ലത ചിറയില്‍ കൂള, ലാലു ലൂക്ക, ലിസ സിബി കുന്നുംപുറം, ലിസിമോള്‍ വെള്ളൂക്കുന്നേല്‍, ലിന്‍സി വടക്കുംചേരി, മനോജ് വലിയതറ, മഹേഷ് മറ്റത്തില്‍, മാത്യു ചാക്കോ പള്ളിത്തറ, നോബി ജോസഫ്, പൗലോസ് വത്തിക്കുളം, പി.ഡി. തോമസ് പുതുക്കുളം, പയസ് സക്കറിയാസ് ഒറ്റപ്ലാക്കല്‍, രാജു ആന്റണി, റോസമ്മ തെനിയപ്ലാക്കല്‍, സിസ്റ്റര്‍ ഷീന സി.എം.സി, റ്റോണി മാരൂര്‍, തോമസ് കാലായില്‍, റ്റോം ജോസ്, സണ്ണി വള്ളിക്കളം, വിന്‍സെന്റ് മാറിന്‍, വിവേക് കരോട്ട് എന്നിവരാണ് ഇടവകയുടെ 14 വാര്‍ഡുകളില്‍ നിന്നമുള്ള പ്രതിനിധികള്‍.


പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ ഭാരവാഹികള്‍ക്ക് ഇടവക സമൂഹം എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേര്‍ന്നു. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചതാണിത്.


Other News in this category



4malayalees Recommends