ഫീനിക്‌സില്‍ യുവജനവര്‍ഷം 2017 ഉദ്ഘാടനം ചെയ്തു

A system error occurred.

ഫീനിക്‌സില്‍ യുവജനവര്‍ഷം 2017 ഉദ്ഘാടനം ചെയ്തു
ഫീനിക്‌സ്: ഷിക്കാഗോ സീറോ മലബാര്‍ രൂപത പ്രഖ്യാപിച്ചിരിക്കുന്ന യുവജനവര്‍ഷം 2017-ന്റെ ഫീനിക്‌സ് ഹോളിഫാമിലി ഇടവകതല ഉദ്ഘാടനം വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ നിര്‍വഹിച്ചു. കാര്യനിര്‍വ്വഹണ ശേഷിയും ഊര്‍ജസ്വലതയുമുള്ള യുവത്വമാണ് ഏതൊരു സമൂഹത്തേയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതെന്ന് ഫാ. ജോര്‍ജ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.


വിശ്വാസത്തില്‍ ഉറച്ചുനിന്ന് സഭയുടെ മൂല്യങ്ങള്‍ സമൂഹത്തില്‍ ജീവിക്കുന്നതിന് യുവതലമുറയെ പ്രേരിപ്പിക്കുകയെന്നതാണ് ഷിക്കാഗോ രൂപത പ്രഖ്യാപിച്ചിരിക്കുന്ന യുവജനവര്‍ഷത്തിന്റെ പ്രത്യേക ലക്ഷ്യം. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ സംസ്‌കാരവും ബോധ്യങ്ങളും സ്വന്തം ജീവിതത്തിലൂടെ ജീവിക്കുന്ന സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്നതിനു യുവതലമുറ തയാറായാല്‍ കത്തോലിക്കാ വിശ്വാസത്തിന് പ്രായോഗിക വിജയം നേടാന്‍ കഴിയുമെന്നു ഫാ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


ബൗദ്ധിക രംഗത്തും സാമൂഹ്യ മേഖലയിലും യുവ മുന്നേറ്റത്തിനു സഹായകമാകുന്ന വിവിധ പദ്ധതികള്‍ ഇടവകയില്‍ നിന്നും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടവകയിലെ യുവ സമൂഹത്തിന്റെ കായിക പരിശീലനം ലക്ഷ്യമാക്കി നിര്‍മ്മിച്ച പുതിയ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. യൂത്ത് കോര്‍ഡിനേറ്റര്‍മാരായ ആന്റോ യോഹന്നാന്‍, ജൂഡി റോയി എന്നിവര്‍ പരിപാടികളുടെ മുഖ്യ സംഘാടകരായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.

Other News in this category4malayalees Recommends