തമന്നയ്ക്കും ശ്രയയ്ക്കും ഒപ്പം ' അപ്പടി പോട്' വരികളില്‍ നൃത്തം ചെയ്യുന്ന മഞ്ജു ; വീഡിയോ വൈറലാകുന്നു
A system error occurred.
മഞ്ജുവാര്യര്‍ നല്ല നര്‍ത്തകിയാണ്.ക്ലാസിക് ഡാന്‍സ് ആണ്.മറിച്ചുള്ള ഡാന്‍സും മഞ്ജുവിന് വഴങ്ങും.ക്ലാസിക്കല്‍ നൃത്തത്തില്‍ മികച്ച പെര്‍ഫോമറാണ് മഞ്ജുവെങ്കിലും ഇങ്ങനെ ഒരുവേദിയില്‍ മഞ്ജുവിന് സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ടിവന്നു ?
ഇന്ത്യ ടുഡെ കോണ്‍ക്ലേവിന്റെ വേദിയിലായിരുന്നു ആ ഡാന്‍സ് പെര്‍ഫോമന്‍സ്. മഞ്ജുവിനൊപ്പം തെന്നിന്ത്യന്‍ താര സുന്ദരികളായ തമന്നയും ശ്രിയ ശരണും അമൈറ (അനേകന്‍ എന്ന ധനുഷ് ചിത്രത്തിലെ നായിക)യും ഉണ്ടായിരുന്നു.ഗില്ലി എന്ന വിജയ് ചിത്രത്തിലെ അപ്പടി പോട് പോട് എന്ന പാട്ടിനാണ് സുന്ദരികള്‍ നൃത്തം ചെയ്തത്. മഞ്ജു വെറുതേ കൈയ്യടിച്ച് കൂടി.ശ്രീയ മഞ്ജുവിനെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.സാരിയിലായിരുന്നു താരം.മഞ്ജു എങ്ങാന്‍ വേദിയില്‍ ക്ലാസിക് ഡാന്‍സ് ചെയ്യാന്‍ നിന്നാല്‍ ശ്രിയയും തമന്നയും അമൈറയും കഷ്ടപ്പെട്ടുപോകും.സാരിയായിരുന്നു മഞ്ജുവിന്റെ വേഷം.ഇന്ത്യ ടുഡെയുടെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തു വന്നത്.മഞ്ജു മറ്റു ഭാഷയിലേക്ക് ചേക്കേറുന്നതായി വാര്‍ത്ത വന്നിരിക്കേയാണ് ഈ വീഡിയോ ചര്‍ച്ചയാകുന്നത്.