കുവൈറ്റ് സ്മാര്‍ട്ട് രാജ്യമാകനൊരുങ്ങുന്നു, മുബാറകിയ സൂക്കില്‍ ഉടന്‍ സൗജന്യ വൈഫൈ

A system error occurred.

കുവൈറ്റ് സ്മാര്‍ട്ട് രാജ്യമാകനൊരുങ്ങുന്നു, മുബാറകിയ സൂക്കില്‍ ഉടന്‍ സൗജന്യ വൈഫൈ
കുവൈറ്റ്‌സിറ്റി: രാജ്യത്ത് ഉടന്‍ സൗജന്യ വൈഫൈ സ്ഥാപിക്കുമെന്ന് അമിര്‍ ഷെയ്ഖ് സാബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബ. അല്‍ മുബാരികിയ വിപണിയില്‍ ആകും ആദ്യമായി ഇത് സ്ഥാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മൊബൈല്‍ ഡേറ്റ കമ്പനിയുടെ വിവരസാങ്കേതിക വകുപ്പ് മേധാവി സലീം അല്‍ ഉത്തയ്‌നയെ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തയ്‌ക്കൊപ്പം കമ്പനിയുടെ വിവിധ പ്രതിനിധികളുമുണ്ടായിരുന്നു. ആദ്യമായാണ് കമ്പനിയുമായി രാജ്യം ഇത്തരത്തിലൊരു സഹകരണത്തിനൊരുങ്ങുന്നത്. ക്രമേണ രാജ്യം മുഴുവന്‍ വൈഫൈ സ്ഥാപിക്കും. വയര്‍ലൈസ് മൊബൈല്‍ ഡേറ്റ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ വിശ്വാസ്യതയാര്‍ജ്ജിച്ച കമ്പനിയാണിത്. എല്ലായിടത്തും ബ്രോഡ്ബാന്‍ഡ് സൗകര്യമെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
Other News in this category4malayalees Recommends