ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കൂട്ടുകാരികളെ എംഎല്‍എ പരസ്യമായി ശാസിച്ചു ; എംഎല്‍എയുടെ വൃത്തികെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തി !!

A system error occurred.

ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കൂട്ടുകാരികളെ എംഎല്‍എ പരസ്യമായി ശാസിച്ചു ; എംഎല്‍എയുടെ വൃത്തികെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തി !!
ഇത് ജനപ്രതിനിധി തന്നയൊണോ? സുഹൃത്തിന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്നിരുന്ന പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളോടാണ് എംഎല്‍എ മോശമായി സംസാരിച്ചത്.ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്തുക്കളോട് പരസ്യ വിവരണം ആരാഞ്ഞ് ബിഹാര്‍ എംഎല്‍എ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. എം.എല്‍എയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എസ് സി വിദ്യാര്‍ഥികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ്സുകാരി മൂന്ന് ദിവസം മുമ്പാണ് കൂട്ടബലാത്സംഗത്തിനിരയായി മരിച്ചത്.എന്നാല്‍ സ്‌കൂളിലെത്തിയ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍ എല്‍ എസ് പി) എം എല്‍ എ ലല്ലന്‍ പസ്വാന്‍ സഹപാഠികളായ പെണ്‍കുട്ടികളോട് സംഭവത്തിന്റെ പരസ്യ വിവരണം ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എയുടെ വൃത്തികെട്ട ചോദ്യങ്ങള്‍ കേട്ട പെണ്‍കുട്ടികള്‍ മറുപടി പറയാതെ അറപ്പോടെ പിന്നോട്ട് മാറി നില്‍ക്കുകയായിരുന്നു. പിന്നീട് എംഎല്‍എ ശാസിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ മറുപടി പറയാന്‍ തയ്യാറായത്.ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്ന പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട എംഎല്‍എ, സത്യം പുറത്ത് പറയാന്‍ നിങ്ങള്‍ എന്തിനാണ് മടിക്കുന്നതെന്നും, നാളെ നിങ്ങളും ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടാല്‍ മിണ്ടാതിരിക്കുമോ എന്നും ചോദിച്ചു.

കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തകയായിരുന്നുവെന്നാണ് ആരോപണം. സ്‌കൂളിലെ പ്രധാന ഗേറ്റിന് സമീപമായിരുന്നു രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ ലല്ലന്‍ പാസ്വാനെ ശകാരിച്ചതായി രാഷ്ട്രീയ ലോക് സാമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര ഖുശ്വ പ്രതികരിച്ചു.

Other News in this category4malayalees Recommends