എന്റെ ജീവിതവും സ്വപ്‌നവും തകര്‍ന്നു ,ഐ ക്വിറ്റ് എന്നെഴുതി വെട്ടിയിരിക്കുന്നു ; ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് ഹോസ്റ്റലിലെ ഓവുചാലില്‍ നിന്ന് കണ്ടെത്തി

A system error occurred.

എന്റെ ജീവിതവും സ്വപ്‌നവും തകര്‍ന്നു ,ഐ ക്വിറ്റ് എന്നെഴുതി വെട്ടിയിരിക്കുന്നു ; ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് ഹോസ്റ്റലിലെ ഓവുചാലില്‍ നിന്ന് കണ്ടെത്തി
കോപ്പിയടിച്ചെന്നാരോപിച്ച് പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ്.ബുധനാഴ്ച രാവിലെ നടന്ന തെളിവെടുപ്പിലാണ് കത്തു കണ്ടെത്തിയത്.എന്റെ ജീവിതവും സ്വപ്‌നവും തകര്‍ന്നു എന്ന് കത്തില്‍ ജിഷ്ണു പറയുന്നു.' ഐ ക്വിറ്റ്' എന്ന് ഇംഗ്ലീഷില്‍ എഴുതി വെട്ടിയിട്ടുമുണ്ട് .കത്തു കണ്ടെത്തിയത് ഹോസ്റ്റലിലെ കുളിമുറിയിലെ ഓവുചാലില്‍ നിന്നാണ് .ജിഷ്ണുവിന്റ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ആദ്യം അന്വേഷണത്തിനായി നിയോഗിച്ച ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെയാണ് മാറ്റിയത്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് പുതിയ ചുമതല.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബിജു കെ സ്റ്റീഫനെ ഒരാഴ്ച്ച മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് ബിജു സര്‍വീസില്‍ തുടര്‍ന്നത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചത് വിവാദമായതിന് പിന്നാലെയാണ് ബിജുവിനെ മാറ്റിയത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം.

Other News in this category4malayalees Recommends