കടുത്ത ഹിമപാതത്തെ തുടര്‍ന്ന് ക്രാറ്റര്‍ ലേയ്ക്ക് നാഷണല്‍ പാര്‍ക്ക് അടച്ച് പൂട്ടിയതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് താല്‍ക്കാലികമായി പാര്‍ക്ക് അടച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒറെഗോണിലെ ഏക നാഷണല്‍ പാര്‍ക്കിനെ കടുത്ത മഞ്ഞും കാറ്റും അലോസരപ്പെടുത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് വടക്കെ അമേരിക്കയിലെ ഏറ്റവും മഞ്ഞുള്ള പ്രദേശമായി ഇത് മാറിയിരിക്കുകയാണ്. കനത്ത കാറ്റില്‍ നിരവധി മരങ്ങള്‍ വീഴുകയും ശിഖരങ്ങള്‍ ഒടിഞ്ഞ് തൂങ്ങുകയും ചെയ്തതിനാല്‍ ഹൈവേ 62 അധികൃതര്‍ അടച്ചിരുന്നു. പാര്‍ക്ക് ഇന്ന് വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ അധികം വൈകാതെ അടുത്ത ദിവസം തന്നെ ഇവിടെ 16 മുതല്‍ 26 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ പാര്‍ക്ക് തുറക്കുന്ന യഥാര്‍ത്ഥ തിയതി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹൈവേ 62ല്‍ 18 ഇഞ്ച് കട്ടിയിലും 100 അടി വീതിയിലുംമഞ്ഞ് വീണതിനെ തുടര്‍ന്നാണ് ഇവിടെ യാത്രാതടസമുണ്ടായിരിക്കുന്നത്. ഇവിടെ മഞ്ഞ് ഇനിയും പൂര്‍ണമായി നീക്കം ചെയ്യാനാവാത്തതിനാല്‍ ട്രക്കുകള്‍ ഈ മോട്ടോര്‍വേയിലൂടെ വളരെ മെല്ലെ മാത്രമേ ഇപ്പോഴും സഞ്ചരിക്കാന്‍ സാധിക്കുന്നുള്ളൂ.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളറിയാന്‍ ക്രാട്ടര് ലേക്ക് വിസിറ്റേര്‍സ് സെന്ററിന്റെ നമ്പറായ 541-594-3100ല്‍ ബന്ധപ്പെടേണ്ടതാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് വിളിക്കേണ്ടത്. അല്ലെങ്കില്‍ ംംം.ിു.െഴീ്/രൃഹമ. എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താലും വിവരങ്ങള്‍ അറിയാം. ക്രാട്ടര് ലേക്കില്‍ നിലവില്‍ 99 ഇഞ്ച് മഞ്ഞാണ് പാര്‍ക്ക് ഹെഡ്ക്വാര്ട്ടേര്സിലുള്ളത്. വര്‍ഷത്തിലെ ഈ സമയത്ത് ഇത് 134 ശതമാനം നോര്മലാണെന്നും സൂചനയുണ്ട്.